Monday, May 27, 2024
spot_img

ധനനഷ്ടത്തിന് പിന്നാലെ ഇഷ്ടതാരത്തിന്റെ മരണവും; മുംബൈയിൽ 45 കാരി ആത്മഹത്യ ചെയ്തു

മുംബൈ : ബോളിവുഡ് യുവ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണ വാർത്ത വിഷാദത്തിലേക്ക് നയിച്ചതിനെ തുടർന്ന് മുംബൈ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്‌തു. പഞ്ചാബ് മഹാരാഷ്ട്ര ബാങ്ക് നിക്ഷേപകയായ 45 കാരിയാണ് മരിച്ചത്. ബാങ്ക് അഴിമതിയെ തുടർന്ന് പണം നഷ്ടപ്പെട്ട ഇവർ കടുത്ത മാനസിക സംഘർഷത്തിൽ കഴിയുകയായിരുന്നു. ആ സമയത്താണ് ഇവർ സുശാന്തിന്റെ മരണ വാർത്ത കേട്ടത്. അത് അവരെ കൂടുതലായി ബാധിച്ചിരുന്നതായി ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.

“പിഎംസി അഴിമതി പുറത്തുവന്ന കാലം മുതൽ അവരുടെ മാനസികാവസ്ഥ മോശമായിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്ഥിതിഗതികൾ വഷളായി, പ്രത്യേകിച്ച് സുശാന്ത് സിങ് രാജ്പുതിന്റെ മരണശേഷം.” മരിക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ ഏറെ നിലനിൽക്കുകയാണ്.

Related Articles

Latest Articles