Woman tosses unconscious 8-year-old near waste recycling unit.
അവിനാശി: എട്ടുവയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ബാംഗ്ലൂർ സ്വദേശിനി ശൈലജ (39)യാണ് പിടിയിലായത്. അവിനാശി കണ്ടുകാരൻ പാളയത്തിനടുത്താണ് ദാരുണ സംഭവം നടന്നത്. യുവതി പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ ബാഗുകൾ ഉപേക്ഷിച്ചു പെൺകുട്ടിയെ മാലിന്യകൂമ്പാരത്തിലേക്ക് തള്ളിയിട്ട് കാറിൽ രക്ഷപ്പെടുകയായിരുന്നു. തത്വമയി ന്യൂസാണ് ഇന്നലെ ഈ സംഭവം ഏറ്റവും ആദ്യം ജനങ്ങളെ അറിയിച്ചത്.
രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നിരീക്ഷണ ക്യാമറയുടെയും നാട്ടുകാരുടെയും സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. താൻ ഡോക്ടറാണെന്നും ഭർത്താവ്
മുത്തുസ്വാമി (42) തന്നെയും മക്കളെയും ഉപേഷിച്ചതാണെന്നും വിദേശത്ത് പോകാൻ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നൽകിയ മകളെ വഴിയോരത്ത് ഉപേഷിച്ചതാണെന്നും യുവതി പോലീസിനോട് പറഞ്ഞു. ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരാണ് തിരുപ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവശയായ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…