Categories: General

ഇനി ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി വേണ്ട: പരിഷ്കാരം ഉടൻ പ്രാബല്യത്തിൽ

ദില്ലി: ഇന്ത്യയിൽ ഇനി മുതൽ ഉപയോക്താക്കളുടെ ഐഡന്റിന്റി വേരിഫൈ ചെയ്യാൻ ടെലികമ്പനികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കും. സ്മാർട്ട്‌ഫോണുകൾ‌ വഴി പണമിടപാടുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഓൺലൈൻ തട്ടിപ്പുകളെ പ്രതിരോധിക്കാൻ റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ ഇതേ മാർഗ്ഗം അവലംബിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ഒരു സാമ്പത്തിക ഇടപാട് നടത്താൻ ഉപയോക്താക്കൾ ഒരു ആപ്ലിക്കേഷനിലേക്കോ വെബ്സൈറ്റിലേക്കോ അവരുടെ മൊബൈൽ നമ്പറുകൾ നൽകുകയും അവരുടെ സ്മാർട്ട്‌ഫോണിലേക്ക നാല് മുതൽ ആറ് അക്ക ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കാൻ കാത്തിരിക്കണം. ഈ ഒടിപി നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ മാത്രമേ പണമിടപാട് പൂർത്തിയാകുകയുള്ളൂ. ഒ‌ടി‌പി ലഭിക്കാൻ കാലതാമസമുണ്ടായാൽ, ഇടപാട് നടത്താൻ സാധിക്കുകയില്ല. ഇതാണ് വെബ്സൈറ്റ് വഴി പണമിടപാട് നടത്താൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്. ടെലികോം എക്സിക്യൂട്ടീവുകൾ പറയുന്നതനുസരിച്ച് എന്നാൽ റെഗുലേറ്ററി ക്ലിയറൻസുകളെ ആശ്രയിച്ചായിരിക്കും 2021ൽ ഈ ഫീച്ചർ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

23 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago