Entertainment

നടന്‍ കരണ്‍ ഒബ്റോയിക്കെതിരേ ലൈംഗികപീഡന പരാതി; യുവതി അറസ്റ്റിൽ

മുംബൈ: നടന്‍ കരണ്‍ ഒബ്റോയിക്കെതിരേ ലൈംഗികപീഡന പരാതി നല്‍കിയ സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. കള്ളപ്പരാതി നല്‍കിയതിനും വ്യാജമായി അക്രമം ആസൂത്രണം ചെയ്തതിനുമാണ് കേസ്.

കരണിനെതിരേ പരാതി നല്‍കിയ മുപ്പത്തിനാലുകാരിയെ കഴിഞ്ഞ ശനിയാഴ്ച ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. അക്രമം നടത്തിയവരെ പിടികൂടിയപ്പോള്‍, യുവതിയുടെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍തന്നെയാണു സംഭവം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് യുവതിക്കെതിരേ പൊലീസ് കേസെടുത്തതും അറസ്റ്റുചെയ്തതും.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് താന്ത്രികചികിത്സ നടത്തിയിരുന്ന യുവതി കരണിനെതിരേ പരാതി നല്‍കിയത്. മേയ് അഞ്ചിന് അറസ്റ്റിലായ കരണിന് ജൂണ്‍ ഏഴിനാണു ജാമ്യംലഭിച്ചത്. യുവതിയുടെ പരാതി കള്ളമാണെന്ന് നേരത്തേതന്നെ അഭിപ്രായമുയര്‍ന്നിരുന്നു. കരണ്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഓഷിവാര പൊലീസ് യുവതിയെ അറസ്റ്റുചെയ്തത്.

സായാ, ജാസി ജൈസീ കോയി നഹീ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ കരണ്‍ ഒബ്റോയിയുമായി 2016 മുതല്‍ അടുപ്പമുള്ളയാളാണ് പരാതിക്കാരി. മഹേഷ് ഭട്ടിന്റെ ‘സ്വാഭിമാന്‍’ എന്ന പരമ്പരയിലൂടെ ടെലിവിഷന്‍രംഗത്തുവന്ന കരണ്‍ ഒബ്റോയി ഗ്രേറ്റ് ഇന്ത്യന്‍ കോമഡി ഷോ, ടൈറ്റാന്‍ അന്താക്ഷരി തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നു. ‘എ ബാന്‍ഡ് ഓഫ് ബോയ്സ്’ എന്ന സംഗീതസംഘത്തിലെ അംഗമായിരുന്നു. കിസ് കിസ് കോ, സര്‍വൈവല്‍ കോഡ് തുടങ്ങിയ ചലച്ചിത്രങ്ങളിലും ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago