Kerala

വേലി തന്നെ വിളവ് തിന്നുമ്പോൾ… പരാതിയുമായെത്തിയ വീട്ടമ്മയെ പോലീസ് ജീപ്പിൽ പീഡിപ്പിച്ചെന്ന് പരാതി; വനിതാ പൊലീസുകാർ കണ്ടിട്ടും പ്രതികരിച്ചില്ലെന്ന് ആക്ഷേപം

കൊച്ചി: പരാതിയുമായെത്തിയ വീട്ടമ്മയെ പോലീസ് ജീപ്പിൽ പീഡിപ്പിച്ചെന്ന് പരാതി(Police Attacked Women ). കൊച്ചിയിലാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും എറണാകുളം റൂറൽ എസ്പിക്കും വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. എറണാകുളം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. പ്രസ് ക്ലബിൽ നിന്ന് ഇറങ്ങും വഴി കുഴഞ്ഞുവീണ വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം അയൽവാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയ്ക്ക് ആണ് പോലീസിൽ നിന്നും പീഡനം നേരിടേണ്ടി വന്നത്. പോലീസുദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പോലീസുകാർ തനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. 2020 ൽ പരാതിക്കാരിയുടെ മരുമകൾക്ക് നേരെ അയൽവാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. യുവാവിന്റെ പ്രവൃത്തിയെ വീട്ടമ്മ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് അയൽവാസിയായ മറ്റൊരു യുവാവ് ഇവരെ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിച്ചു.

ഈ സംഭവങ്ങളിൽ പരാതി നൽകാനെത്തിയപ്പോഴാണ് പോലീസിൽ നിന്നും ദുരനുഭവമുണ്ടായതെന്ന് വീട്ടമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു. അന്ന് പോലീസ് പരാതി സ്വീകരിച്ചില്ല. പകരം തങ്ങൾക്കെതിരെ അയൽവാസിയുടെ പരാതിയുണ്ടെന്ന് പറഞ്ഞ് അവരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ വച്ച് തന്നെയും ഭർത്താവിനെയും മകനെയും അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവും വഴി രണ്ട് പോലീസുകാർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ ഈ വീട്ടമ്മ പറയുന്നു.

വനിതാ പോലീസുകാർ ഇത് കണ്ടിട്ടും പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പ്രാഥമികാവശ്യത്തിന് വണ്ടി നിർത്തണമെന്ന് പറഞ്ഞപ്പോൾ വഴിയരികിലെ കാട് ചൂണ്ടിക്കാട്ടി. ജയിലിലെത്തു വരെ പൊലീസുകാരുടെ ഉപദ്രവം തുടർന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

12 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

12 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

14 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

17 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

17 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

23 hours ago