Women judicial officers demand amendment in dress code, 'wearing sari, collar band and black gown to work in scorching heat'
കൊച്ചി: സംസ്ഥാനം പൊള്ളുന്ന ചൂടിൽ വെന്തുരുകുന്ന സാഹചര്യത്തിൽ ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത ഗൗണും അണിഞ്ഞ് കൊടും ചൂടിലിരുന്ന് ജോലി ചെയ്യുന്നത് അസഹ്യമായതിന് പിന്നാലെയാണ് കേരളത്തിലെ 100ല്‍ അധികം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഡ്രെസ് കോഡില്‍ ഭേദഗതിയെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ആവശ്യം.
കേരളത്തിൽ 1970 ഒക്ടോബർ ഒന്നിനാണു ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡ് നിലവിൽ വന്നത്. ഇതുപ്രകാരം, ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്.
സമീപകാലത്തു തെലങ്കാനയിൽ ജുഡീഷ്യൽ ഓഫിസർമാരുടെ ഡ്രസ് കോഡിൽ മാറ്റം അനുവദിച്ചിരുന്നു. സാരിക്കു പുറമേ സൽവാർ/ചുരിദാർ/ഫുൾ സ്കെർട്ട്/പാന്റ്സ് ഇവ അനുവദിച്ചിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…