തിരുവനന്തപുരം: ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ സിപിഎം നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.എം നേതാവ് എം.എ ബേബി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് തുടങ്ങിയവർ ഹമാസിന്റെ കൂട്ടക്കുരുതിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ വിമർശനവുമായി കെ.സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
അവർ എന്ത് ചെയ്താലും പിന്തുണയ്‌ക്കണം. അവർക്ക് സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്താം, മൃതദേഹത്തെ പോലും അപമാനിക്കാം. കുട്ടികളെ ഇഞ്ചിഞ്ചായി കൊല ചെയ്യാം. ബന്ദികളെ ഒരോരുത്തരെയായി കഴുത്തറുത്ത് കൊല്ലാം. ചാവേറുകളായി ബോംബ് പൊട്ടിക്കാം. ലോകം മുഴുവൻ ഇസ്ലാമിക രാജ്യം സ്ഥാപിക്കുമെന്ന് വെല്ലുവിളിക്കാം. വിധേയനിലെ തൊമ്മിയെ പോലെ നമുക്ക് വാലും ചുരുട്ടി അവരുടെ കാൽക്കീഴിൽ ഇരിക്കാം. കാരണം, അവർക്ക് വോട്ട് ബാങ്കുണ്ട്. ഇതാണ് ഹമാസിനെ കുറിച്ച് ഒരു ശരാശരി കമ്മിയുടെ ലൈൻ. അത് ഇപ്പോൾ നേതാവായാലും അണിയായാലും ഇത് തന്നെയാണ് അവസ്ഥ എന്നാണ് കെ. സുരേന്ദ്രൻ തുറന്നടിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…