womens-cricket-team-in-finals
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ . തായ്‌ലൻഡിനെതിരെ മത്സരിച്ച ഇന്ത്യ മികച്ച വിജയം നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ 3 വിക്കറ്റ് നേടിയ ദീപ്‌തി ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ മുന്നോട്ട് കുതിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു . എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി.
ബംഗ്ലാദേശിലെ സിൽഹെറ്റിൽ വച്ച് നടന്ന ഒന്നാം സെമിയിൽ 148 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ തായ്‌ലൻഡിന് 20 ഓവറിൽ 74 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ 28 പന്തിൽ 42 റൺസുമായി തിളങ്ങി. 36 റൺസുമായി ഹർമൻപ്രീത് കൗറും, 27 റൺസുമായി ജമീമ റോഡ്രിഗസും ഷെഫാലി വർമക്ക് മികച്ച പിന്തുണ നൽകി.
ശനിയാഴ്‌ച്ച സിൽഹറ്റിൽ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഇന്ത്യ നേരിടുക. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ.
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…