എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ചാമ്പ്യന്‍മാരും ശക്തരുമായ നോര്‍വെയെ തോൽപ്പിച്ച ന്യൂസിലാൻഡ് താരങ്ങളുടെ ആഹ്ലാദം
ഓക്‌ലന്‍ഡ് : ലോക വനിതാ ലോകകപ്പ് അങ്കത്തിന് ആവേശകരമായ തുടക്കം. ഉദ്‌ഘാടന മത്സരങ്ങളിൽ ആതിഥേയരായ ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കും ജയത്തോടെ തുടങ്ങാനായി. ന്യൂസീലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് മുന്‍ ചാമ്പ്യന്‍മാരും ശക്തരുമായ നോര്‍വെയെ മുക്കിയപ്പോൾ ഓസ്‌ട്രേലിയ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു.
ലോകകപ്പ് ചരിത്രത്തിലെ തന്നെ തങ്ങളുടെ ആദ്യ ജയമാണ് ന്യൂസീലന്‍ഡ് വനിതകള്‍ ഇന്ന് സ്വന്തമാക്കിയത്. 48-ാം മിനിറ്റില്‍ ഹന്ന വില്‍ക്കിന്‍സണാണ് ന്യൂസീലന്‍ഡിന്റെ ചരിത്ര ഗോള്‍ നേടിയത്.
തിരിച്ചടിക്കാനുള്ള അവസരം 81-ാം മിനിറ്റില്‍ തുവ ഹാന്‍സെന്റെ ഷോട്ട് ക്രോസ്ബാറിലടിച്ച് തുലച്ചതോടെ നോര്‍വെയ്ക്ക് മടങ്ങി വരവ് അസാധ്യമായി. 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്താന്‍ ന്യൂസീലന്‍ഡിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും അവിടെയും ക്രോസ് ബാർ വില്ലനായി.
രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ലോകകപ്പിന് തുടക്കമിട്ടത്. പരിക്ക് കാരണം സാം കെര്‍ ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാനി കാറ്റ്‌ലിയാണ് ഓസ്‌ട്രേലിയക്ക് ജയം സമ്മാനിച്ചത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…