ജാപ്പനീസ് താരങ്ങളുടെ വിജയാഹ്ലാദം
വെല്ലിങ്ടണ്‍ : സ്‌പെയ്‌നിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകര്‍ത്ത് ജപ്പാൻ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടർ പ്രവേശനം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയ്‌നും നോക്കൗട്ടിലെത്തിയിട്ടുണ്ട്.
മത്സരത്തിൽ ഹിനറ്റ മിയാസാവ ഇരട്ട ഗോളുകളുമായി തിളങ്ങി. 12-ാം മിനിറ്റില്‍ തന്നെ മിയാസാവയിലൂടെ ജപ്പാന്‍ മുന്നിലെത്തി. പിന്നാലെ 29-ാം മിനിറ്റില്‍ റികോ ഉയെകി ജപ്പാന്റെ ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ മിയാസാവ തന്റെ രണ്ടാം ഗോള്‍ നേടി . തുടർന്ന് 82-ാം മിനിറ്റില്‍ മിന ടനാക ജപ്പാന്റെ നാലാം ഗോൾ വലയിലെത്തിച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സാംബിയ ഒന്നിനെതിരേ മൂന്ന് ഗോളിന് കോസ്റ്ററീക്കയെ പരാജയപ്പെടുത്തി. ഇരുടീമും നേരത്തേ തന്നെ പുറത്തായിരുന്നു.
ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തോറ്റ കാനഡ പുറത്തായി. വിജയത്തോടെ ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഹായ്‌ലി റാസോയുടെ ഇരട്ട ഗോളുകളാണ് ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയമൊരുക്കിയത്. ഒമ്പതാം മിനിറ്റിലും 39-ാം മിനിറ്റിലുമാണ് ഹായ്‌ലി സ്‌കോർ ചെയ്തത്. 58-ാം മിനിറ്റില്‍ മേരി ഫൗളറും ഇന്‍ജുറി ടൈമില്‍ സ്‌റ്റെഫാനി കാറ്റ്‌ലിയും പന്ത് വലയിലെത്തിച്ചു. നൈജീരിയയാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടിലെത്തിയ രണ്ടാമത്തെ ടീം.
ജപ്പാന്‍, സ്‌പെയ്ന്‍, ഓസ്‌ട്രേലിയ, നൈജീരിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ എന്നിവരാണ് നിലവിൽ പ്രീ ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…