Sports

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് : കോസ്റ്ററീക്കയെ തകർത്ത് തരിപ്പണമാക്കി സ്‌പെയ്ൻ

ഓക്‌ലന്‍ഡ് : വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ തുടക്കം മോശമാക്കാതെ സ്‌പെയ്ന്‍. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നോർത്തമേരിക്കൻ കരുത്തരായ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് സംഘം തച്ചു തകർത്തത്. കോസ്റ്ററീക്ക ഗോള്‍കീപ്പര്‍ ഡാനിയെല സൊലേരയുടെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നുവെങ്കിൽ ഇതിലും മികച്ച തോൽവിയിലേക്ക് അവർ വീഴുമായിരുന്നു.

21-ാം മിനിറ്റില്‍ കോസ്റ്ററീക്കൻ താരം വലേരിയ ഡെല്‍കാംപോയുടെ സെല്‍ഫ് ഗോളിലാണ് സ്‌പെയ്ന്‍ മുന്നിലെത്തിയത്. സ്പാനിഷ് താരം എസ്തര്‍ ഗോണ്‍സാലസിന്റെ നീട്ടിയടിച്ച ക്രോസ് ക്ലിയര്‍ ചെയ്ത് അപകടമൊഴിവാക്കാനുള്ള ഡെല്‍കാംപോയുടെ ശ്രമം പന്ത് വലയിലെത്തുന്നതിലാണ് കലാശിച്ചത്.
23-ാം മിനിറ്റില്‍ ഐറ്റാന ബോണ്‍മാറ്റിയിലൂടെ സ്‌പെയ്ന്‍ ലീഡുയര്‍ത്തി.നാല് മിനിട്ടുകൾക്ക് ശേഷം
എസ്തര്‍ ഗോണ്‍സാലസ് സ്‌പെയ്‌നിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 34-ാം മിനിറ്റില്‍ ലഭിച്ച പെനാൽട്ടി കിക്ക് ജെന്നിഫര്‍ ഹെര്‍മോസോ നഷ്ടപ്പെടുത്തി. ഹെര്‍മോസോയുടെ ഷോട്ട് ഡാനിയെല സൊലേര രക്ഷപ്പെടുത്തുകയായിരുന്നു.

മറ്റു മത്സരങ്ങളിൽ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത രണ്ട് ഗോളിന് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചു. പെനാല്‍റ്റിയിലൂടെ റമോണ ബാച്ച്മാന്നും സെറയ്‌ന സെവറിന്‍ പ്യുബെലുമാണ് സ്വിസ് ടീമിനായി പന്ത് വലയിലെത്തിച്ചത്. ഗ്രൂപ്പ് ബിയിലെ നൈജീരിയ – കാനഡ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു .

Anandhu Ajitha

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

1 min ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

57 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago