Women's IPL
വനിതാ ഐ പി എൽ തുടങ്ങുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. വനിതാ ഐപിഎല്ലിൻ്റെ പ്രഥമ എഡിഷനിൽ ലേലപ്പട്ടികയിൽ 409 താരങ്ങലാണുള്ളത്. ഇവരിൽ 246 പേർ ഇന്ത്യൻ താരങ്ങളും 163 പേർ വിദേശ താരങ്ങളുമാണ്. ലേലത്തിൽ 1525 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നുമാണ് 409 താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈ മാസം 13ന് മുംബൈയിലാണ് താരലേലം നടക്കുക. മാർച്ച് 4 ന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും.
ഇതുവരെ ദേശീയ ജഴ്സിയിൽ കളിക്കാത്ത 199 താരങ്ങളാണ് പട്ടികയിലുള്ളത്. 8 പേർ അസോസിയേറ്റ് രാജ്യങ്ങളിലെ അംഗങ്ങളാണ് . 90 താരങ്ങളെയാണ് ആകെ ലേലാത്തിൽ എടുക്കുക. ഇവരിൽ 30 പേർ വിദേശ താരങ്ങളായിരിക്കും. 50 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവില. ഈ പട്ടികയിലുള്ള ഇന്ത്യൻ താരങ്ങളാണ് ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ഷഫാലി വർമ എന്നിവർ സോഫി ഡിവൈൻ, എലിസ് പെറി, അലിസ ഹീലി, മെഗ് ലാനിങ്ങ്, ദേന്ദ്ര ഡോട്ടിൻ തുടങ്ങിയവർ ഈ പാട്ടികയിലുള്ള വിദേശ താരങ്ങളാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…