Kerala

‘സ്ത്രീപക്ഷ കേരളം’;വനിതാ കമ്മീഷൻ ഇടപെടലുകൾ കൂടുതൽ ജനകീയമാക്കും; അധ്യക്ഷ പി. സതീദേവി

സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ജനപിന്തുണയോടെ കൂടുതൽ ജനകീയമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതോടനുബന്ധിച്ച് നിർമ്മിച്ച ‘കരുതലിന്റെ കാൽനൂറ്റാണ്ട് ‘ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

വിധു വിൻസെന്റ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 25 വർഷത്തെ പ്രവർത്തനം കൊണ്ട് കമ്മീഷൻ ഏതൊക്കെ വിധത്തിലാണ് കേരളത്തിലെ സ്ത്രീകൾക്ക് താങ്ങും കരുത്തുമായി മാറിയത് എന്ന അന്വേഷണമാണ്. സമൂഹത്തിൽ സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കമ്മീഷൻ നടത്തിയ ഇടപെടലുകൾ പുതിയ തലമുറ അറിയേണ്ടതുണ്ടെന്ന് സതീദേവി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ അഭിമാനകരമായ നേട്ടങ്ങൾക്കിടയിലും എത്രമാത്രം സ്ത്രീ വിരുദ്ധ ആശയങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന കാര്യം ആവർത്തിച്ച് പരിശോധിക്കപ്പെടേണ്ടതുണ്ട്.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. വിധു വിൻസെന്റിനും മറ്റ് സ്ത്രീ ശാക്തീകരണ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.വി തമ്പാൻ, കെ.ആർ ജയചന്ദ്രൻ, വി പ്രേംചന്ദ് എന്നിവർക്കും രഞ്ജിത്ത് ഉപഹാരം നൽകി. കമ്മീഷൻ അംഗം ഷിജി ശിവജി, ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പങ്കെടുത്തു. ഡോക്യുമെന്ററിയുടേയും ഹ്രസ്വ ചിത്രങ്ങളുടേയും പ്രദർശനവും നടന്നു.

Meera Hari

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

4 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

4 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

5 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

5 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

6 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

6 hours ago