Categories: Kerala

ജീവിത സായാഹനത്തിലെത്തിയവരെ ഒപ്പം നിര്‍ത്താം; ഇന്ന് വയോജനദിനം

ഇന്ന് വയോജനദിനം. ഏകാന്തതയുടെ ശാപംപേറി നെടുവീര്‍പ്പിട്ട് കഴിയേണ്ടവരല്ല വൃദ്ധജനങ്ങളെന്ന് സമൂഹത്തെ ഓര്‍മപ്പെടുത്തുന്ന ദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1991 ഒക്ടോബര്‍ ഒന്നുമുതലാണ് വയോജനദിനം ആചരിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ വയോജനങ്ങളുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. കൊച്ചുകേരളത്തില്‍പ്പോലും ജനസംഖ്യയുടെ 13 ശതമാനത്തോളം എത്തിനില്‍ക്കുന്നു. ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളും വിധവകളുമാണ്.

മുതിർന്നവരോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വന്നിട്ടുള്ള ഈ കാലത്ത് ഇത്തരമൊരു ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വൃദ്ധസദനങ്ങളുടെ നാല് സ്നേഹകിരണങ്ങളില്ലാതെ, ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണർത്താനുള്ള ദിനവും കൂടിയാണ് ഇത്. ഓർക്കുക,പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ഇന്ന് ഒട്ടുമിക്ക വാർദ്ധക്യജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണുള്ളത്.

മറ്റൊരു ബാല്യത്തിന്റെ തുടക്കമാണ് വാർദ്ധക്യം. യൗവ്വനത്തിന്റെ തിളപ്പും ജീവിത പ്രാരാബ്ദങ്ങളുമൊഴിഞ്ഞ് ജീവിതത്തിന്റെ അവസാനഘട്ടത്തിലേയ്ക്കുള്ള കാൽവെയ്പു കൂടിയാണ് വാർദ്ധക്യം. കുഞ്ഞുങ്ങളെപ്പോലെ തന്നെ പരിചരണവും ശ്രദ്ധയും വളരെയേറെ ആവശ്യമുള്ള സമയം. ജീവിതത്തിന്റെ നല്ല സമയങ്ങൾ മുഴുവനും മക്കൾക്കും കുടുംബത്തിനുമായി ചിലവഴിച്ച് ജീവിത സായഹ്നത്തിന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു പ്രായമായവർ കൊതിക്കുന്നത്, ഇത്തിരി നല്ല വാക്കുകളും അല്പം പരിഗണനയുമാണ്. അത് കൊടുക്കാനായില്ലെങ്കിൽ ജീവിതത്തിലെന്തൊക്കെ നാം ചെയ്താലും ഒരു പ്രയോജനവുമില്ല.
പുതുതലമുറയിലെ കുഞ്ഞുങ്ങൾ മുത്തശ്ശിക്കഥകൾ കൈവിരൽത്തുമ്പത്ത് തൊട്ടുനിർത്തുമ്പോൾ,ആ മടിയിൽ കിടന്ന് ലൈവായി കഥ കേൾക്കാനുള്ള ഭാഗ്യമാണ് അവർക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും മനുഷ്യമനസ്സുകളിൽ സ്വന്തം മാതാപിതാക്കളോടെങ്കിലും കരുണയും സ്നേഹവും കരുതലും കാണിക്കുവാനുള്ള നന്മയുണ്ടാകട്ടേ. മക്കൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതും ,സ്നേഹിക്കുന്നതും ഔദാര്യമല്ല, മറിച്ച് അത് അവരുടെ കടമ തന്നെയാണ്.

എല്ലാ വർഷവും ഒക്ടോബർ ഒന്നിനാണ് ലോകവൃദ്ധദിനം ആഘോഷിക്കുന്നത്. കർമ്മനിരതരായ വയോധികരുടെ അനുഭവസമ്പത്തും,ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളും വരംതലമുറയ്ക്ക് വഴിവിളക്കാകുവാൻ അവരെ ആദരിക്കുക,അവരുടെ അഭിപ്രായങ്ങളും,നിർദ്ദേശങ്ങളും ആരായുക ഇതൊക്കെയാണ് നാം ഈ വയോജനദിനത്തില്‍ ചെയ്യേണ്ടത്.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

29 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

39 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago