Health

‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധിച്ചു കേള്‍ക്കാം’; ഇന്ന് ലോക കേൾവി ദിനം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക….

കേൾവിശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ലോകാരോഗ്യ സംഘടനയുടെ (WHO) അന്ധതയും ബധിരതയും തടയുന്നതിനായി എല്ലാ വർഷവും മാർച്ച് 3 ന് നടത്തുന്ന ഒരു പ്രചാരണമാണ് ലോക ശ്രവണ ദിനം, വേൾഡ് ഹിയറിംഗ് ഡേ എന്നെല്ലാം അറിയപ്പെടുന്ന ലോക കേൾവി ദിനം.

വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്രവണ നഷ്ടം തടയുന്നതിനും മെച്ചപ്പെട്ട ശ്രവണ പരിചരണത്തിനുമുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ക്യാമ്പയിൻ. ആദ്യ പരിപാടി 2007 ലാണ് നടന്നത്. 2016 ന് മുമ്പ് ഇത് ഇൻ്റർനാഷണൽ ഇയർ കെയർ ഡേ എന്നറിയപ്പെട്ടിരുന്നു. ഓരോ വർഷവും ലോകാരോഗ്യ സംഘടന ഒരു തീം തിരഞ്ഞെടുക്കുകയും വിദ്യാഭ്യാസ സാമഗ്രികൾ വികസിപ്പിക്കുകയും നിരവധി ഭാഷകളിൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മാര്‍ച്ച് 3 ന് ലോക കേള്‍വി ദിനമായി ആചരിച്ചു പോരുന്നു. കേള്‍വിയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും ബധിരത നിര്‍മാര്‍ജനം ചെയ്യാനും ലോകാരോഗ്യ സംഘടന ചെയ്യുന്ന പ്രധാന നടപടികളില്‍ ഒന്നാണിത്. ഈ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പ്രമേയം ‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധിച്ചു കേള്‍ക്കാം’ (To hear for life, listen with care) എന്നാണ്.

ലോകത്ത് അരക്ഷിതമായ ശ്രവണ രീതികള്‍ കാരണം രണ്ടില്‍ ഒരാള്‍ക്ക് കേള്‍വിക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. അതേസമയം ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നതിനാല്‍ ഉള്‍ചെവിയിലെ സെന്‍സറി സെല്ലുകള്‍ നശിക്കുകയും കേള്‍വിക്കുറവിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ ഒച്ചത്തിലുള്ള ശബ്ദം മൂലമുള്ള കേള്‍വിക്കുറവ് അഥവാ നോയ്‌സ് ഇന്റ്റിയുസിഡ് ഹിയറിംഗ് ലോസ് (എന്‍. ഐ. എച്ച്. എല്‍) എന്ന് പറയുന്നു. ഇതിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ് ചെവിയിലെ മൂളല്‍/മുഴക്കം (tinnitus). നോയ്‌സ് ഇന്റ്റിയുസിഡ് ഹിയറിംഗ് ലോസ് (എന്‍. ഐ. എച്ച്. എല്‍) ഒരു സ്ഥിരമായ കേള്‍വിക്കുറവാണ്. പക്ഷേ, എന്‍. ഐ. എച്ച്. എല്‍ തടയാന്‍ സാധിക്കും.

നിങ്ങൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

ഫോണിലെ ശബ്ദത്തിന്റെ തോത് 60 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപയോഗിക്കുക. ശബ്ദകോലാഹലം തടയുന്ന (noise canceling) ഹെഡ് ഫോണുകള്‍ ഉപയോഗിക്കുക. ശബ്ദം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും അത്തരം സ്ഥലങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും ഇയര്‍ പ്രൊട്ടക്റ്റീവ് ഡിവൈസസ്സ് (ഇയര്‍ പ്ലഗ്, ഇയര്‍ മഫ്) ഉപയോഗിക്കുക.ലൗഡ് സ്പീക്കര്‍സ്, പടക്കം പൊട്ടുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മാറി നില്‍ക്കുക. നാം ദിവസേന ഉപയോഗിക്കുന്ന ഓഡിയോ ഡിവൈസസിന്റെ (earphones, headphones etc.) ഉപയോഗം സ്വയം നിയന്ത്രിക്കുക. കൂടാതെ തുടര്‍ച്ചയായോ അല്ലാതെയോ ചെവിയില്‍ ഉണ്ടാകുന്ന മൂളല്‍/മുഴക്കം, ഉച്ചസ്ഥായിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ട്, സംഭാഷണങ്ങളില്‍ പിന്തുടരാനുള്ള പ്രയാസം എന്നീ ലക്ഷങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഓഡിയോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

(കടപ്പാട്)

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

10 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

12 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

12 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

13 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

14 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

14 hours ago