സിദ്ധരാമയ്യ
ബെംഗളൂരു :കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ‘ലോക റെക്കോർഡ്’ നേട്ടം സംബന്ധിച്ച പോസ്റ്റ് വൻ വിവാദത്തിലേക്ക്. സംസ്ഥാനത്തിൻ്റെ ‘ശക്തി’ പദ്ധതിക്ക് രണ്ട് ലോക റെക്കോർഡുകൾ ലഭിച്ചതായി അവകാശപ്പെട്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ വിമർശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യേണ്ടി വന്നത്. സർട്ടിഫിക്കറ്റ് നൽകിയ സ്ഥാപനം മാസങ്ങൾക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിച്ചതാണെന്നും, രേഖ വ്യാജമാണെന്നുമായിരുന്നു പ്രധാന ആരോപണം.
സിദ്ധരാമയ്യയുടെ “അഭിമാനം തോന്നുന്നു” എന്ന പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ഡിജിറ്റൽ നാണക്കേടായി മാറുകയായിരുന്നു.
സംസ്ഥാനത്തെ വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി പദ്ധതി’ വഴി 564.10 കോടി സൗജന്യ യാത്രകൾ സാധ്യമാക്കിയെന്ന് അവകാശപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ, ഈ റെക്കോർഡ് നൽകിയ സ്ഥാപനമായ ‘ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്’ (LBWR) 2025 ജൂലൈ 15-ന് തന്നെ പിരിച്ചുവിട്ടതായി യുകെയിലെ കമ്പനീസ് ഹൗസിലെ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംശയത്തിലായി.
അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും”ലണ്ടൻ” എന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റുകളിൽ ഗുരുതരമായ അക്ഷരത്തെറ്റുകളും ഇംഗ്ലീഷ് വ്യാകരണപ്പിശകുകളും ഉണ്ടായിരുന്നു. കരോൾ ബാഗിലെ ആരോ ആണ് ഇത് രൂപകൽപ്പന ചെയ്തത് എന്ന് ഉൾപ്പെടെ പരിഹാസ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. കോൺഗ്രസ് സർക്കാരിന് പറ്റിയത് ഒരു തട്ടിപ്പാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ സംഭവത്തെ “കോൺഗ്രസിന് വലിയ നാണക്കേട്” എന്നാണ് വിശേഷിപ്പിച്ചത്. ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ആരോ കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ കബളിപ്പിച്ചു. സർട്ടിഫിക്കറ്റിൽ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളുമുണ്ട്. അതിനേക്കാൾ ഗുരുതരം, ഈ സ്ഥാപനം 2025 ജൂലൈയിൽ പിരിച്ചുവിട്ടതാണ്. ഇപ്പോൾ ഈ പേജ് ദില്ലിയിലെ ചുനാ മണ്ഡിയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ തലത്തിലുള്ള ഒരു തട്ടിപ്പിൽ വീഴാൻ കോൺഗ്രസിനേ കഴിയൂ,” അമിത് മാളവ്യ എക്സിൽ കുറിച്ചു.
ബിജെപി നേതാവ് സി.ടി. രവിയും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. സിദ്ധരാമയ്യ സർക്കാർ “ചീപ്പ് പബ്ലിസിറ്റി”ക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “സർട്ടിഫിക്കറ്റ് വ്യാജം മാത്രമല്ല. ഇത് പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നാണ്! ജനങ്ങളെ കബളിപ്പിക്കാൻ എത്രത്തോളം തരംതാഴാൻ കഴിയും,” സി.ടി. രവി എക്സിലൂടെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…