General

ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തൽ; ഇന്ന് ലോക ഐക്യരാഷ്ട്രസഭ ദിനം

ഇന്ന് ഐക്യരാഷ്ട്രസഭ ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോക ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.

1945 ഒക്ടോബര്‍ 24 നാണ് യുഎന്‍ നിലവില്‍ വന്നത്. ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു. യുണൈറ്റഡ് നേഷന്‍സ് എന്ന പേര് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റാണ് ആദ്യമായി ഉപയോഗിച്ചത്. രണ്ടാം ലോക മഹായുദ്ധസമയത്ത് 1942 ജനുവരി 1 ന് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്.യുഎന്‍ സ്ഥാപിതമായ സമയത്ത് 51 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 193 അംഗരാജ്യങ്ങളാണ് യുഎന്നിലുളളത്.

ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ആന്റോണിയോ ഗുട്ടറസ്‌ ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.

admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

6 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

7 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

7 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

7 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

8 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

8 hours ago