IV-Sasi-death-anniversary
മലയാള സിനിമയക്ക് പുതിയൊരു വഴിത്തിരിവ് നൽകിയ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് നികത്താൻ കഴിയാത്ത നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 150ഓളം സിനിമകളായിരുന്നു ഐവി ശശി തന്റെ കരിയറില്‍ സംവിധാനം ചെയ്തിരുന്നത്.
വേറിട്ട സംവിധാന ശൈലി ആയതുകൊണ്ട് തന്നെ ഐവി ശശിയുടെ സിനിമകള്‍ എന്നും മികച്ചതായിരുന്നു . 1975ല്‍ ഉത്സവം എന്ന സിനിമ സംവിധാനം ചെയ്ത് തുടങ്ങിയ അദ്ദേഹം തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ തരംഗം സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു.
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായി ചെയ്തിരുന്നത് , സിനിമയുടെ വിവിധ മേഖലകളിലും അറിവുളള വ്യക്തി കൂടിയായിരുന്നു ഐവി ശശി. കലാസംവിധായകനായി തുടക്കം കുറിച്ച അദ്ദേഹം ക്യാമറ,ചമയം തുടങ്ങിയ മേഖലകളിലും തിളങ്ങിയിരുന്നു. ദേവാസുരം,അങ്ങാടി, ആവനാഴി.ആരൂഢം,മൃഗയ തുടങ്ങിയവയെല്ലാം ഐവി ശശിയുടെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…