World's first Vedic Clock in Ujjayani! The Prime Minister will inaugurate the clock on March 1, which will display the time according to the Bharatiya Panchanga
ഭോപ്പാൽ: ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയനിയിൽ സ്ഥാപിച്ചു. ജന്ദർമന്ദറിൽ പണികഴിപ്പിച്ച 85 അടി ഉയരമുള്ള ടവറിറിൽ സ്ഥാപിച്ചിരിക്കുന്ന വേദ ഘടികാരത്തിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഭാരതീയ പഞ്ചാംഗമനുസരിച്ചാണ് ക്ലോക്കിൽ സമയം പ്രദർശിപ്പിക്കുന്നത്. 2022 നാണ് ഘടികാരത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
ഗ്രഹ സ്ഥാനങ്ങൾ, വൈദിക ഹിന്ദു പഞ്ചാംഗം, തുടങ്ങിയവയെല്ലാം ഘടികാരത്തിന്റെ സവിശേഷതകളാണ്. ഇതിന് പുറമേ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും ഗ്രീൻവിച്ച് സമയവും പ്രദർശിപ്പിക്കും. ഉദയം മുതൽ ഉദയം വരെയുള്ള സമയം അടിസ്ഥാനമാക്കിയാണ് വേദ ഘടികാരം പ്രവർത്തിക്കുന്നതെന്ന് വേദിക്ക് ക്ലോക്ക് ഡവലപ്പ്മെന്റ് ടീം പ്രതിനിധി ശിശിർ ഗുപ്ത ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു. രണ്ട് സൂര്യോദയങ്ങൾക്കിടയിലുള്ള സമയം ഐഎസ്ഡി അനുസരിച്ച് ഒരു മണിക്കൂർ 48 മിനിട്ട് അടയാളപ്പെടുത്തുന്ന 30 ഭാഗങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ലോകത്തിലെ സ്റ്റാൻഡേർഡ് സമയം മൂന്ന് നൂറ്റാണ്ട് മുൻപ് നിശ്ചയിച്ചിരുന്നത് ഉജ്ജയിനിയിൽ നിന്നാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…
ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന്…
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…