സിങ്കപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പിറന്ന ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു 13 മാസത്തെ അതീവ സൂക്ഷ്മ പരിചരണത്തിന് ശേഷം ആശുപത്രി വിട്ടു. ക്വെക്ക് യു സുവാൻ എന്ന കുഞ്ഞ് പിറന്നുവീണപ്പോള്‍ ഒരു വലിയ ആപ്പിളിന്റെ മാത്രം ഭാരവും 24 സെന്റീമീറ്റര്‍ വലിപ്പവുമായിരുന്നു ജനന സമയത്ത് കുഞ്ഞിന് ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആശുപത്രിയിലെ 13 മാസകാലത്തെ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം, 6.3 കിലോ ഭാരം നേടിയതിന് ശേഷമാണ് യൂ ഷ്വാന്‍ ആശുപത്രി വിടുന്നത്. ജനിച്ചശേഷം 13 മാസവും ഐ.സി.യുവിലായിരുന്നു കുഞ്ഞിനെ പരിചരിച്ചത്. ആഴ്‌ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഷ്വാന്റെ മാതാപിതാക്കള്‍ സിങ്കപ്പൂര്‍ സ്വദേശികള്‍ തന്നെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീട്ടില്‍ തിരികെ എത്തുന്ന കുട്ടിയെ പരിചരിക്കാന്‍ മാതാപിതാക്കളെയും ആശുപത്രിയില്‍ നിന്ന് പരിശീലിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശുവാണ് കെ്വക് എന്നാണ് നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ അഭിപ്രായം. കെ്വക്കിന്റെ ചികിത്സയ്‌ക്ക് ഇതുവരെ രണ്ടു കോടി രൂപയോളമാണു ചെലവായത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…