Tuesday, May 21, 2024
spot_img

212 ഗ്രാം ഭാരം; പിറന്നത് ആപ്പിള്‍‌ വലുപ്പത്തിൽ; ലോകത്തിലെ “പൊടിക്കുഞ്ഞ്” ആശുപത്രി വിട്ടു

സിങ്കപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പിറന്ന ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു 13 മാസത്തെ അതീവ സൂക്ഷ്മ പരിചരണത്തിന് ശേഷം ആശുപത്രി വിട്ടു. ക്വെക്ക് യു സുവാൻ എന്ന കുഞ്ഞ് പിറന്നുവീണപ്പോള്‍ ഒരു വലിയ ആപ്പിളിന്റെ മാത്രം ഭാരവും 24 സെന്റീമീറ്റര്‍ വലിപ്പവുമായിരുന്നു ജനന സമയത്ത് കുഞ്ഞിന് ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ആശുപത്രിയിലെ 13 മാസകാലത്തെ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം, 6.3 കിലോ ഭാരം നേടിയതിന് ശേഷമാണ് യൂ ഷ്വാന്‍ ആശുപത്രി വിടുന്നത്. ജനിച്ചശേഷം 13 മാസവും ഐ.സി.യുവിലായിരുന്നു കുഞ്ഞിനെ പരിചരിച്ചത്‌. ആഴ്‌ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഷ്വാന്റെ മാതാപിതാക്കള്‍ സിങ്കപ്പൂര്‍ സ്വദേശികള്‍ തന്നെയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടില്‍ തിരികെ എത്തുന്ന കുട്ടിയെ പരിചരിക്കാന്‍ മാതാപിതാക്കളെയും ആശുപത്രിയില്‍ നിന്ന് പരിശീലിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശുവാണ്‌ കെ്വക്‌ എന്നാണ്‌ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെ അഭിപ്രായം. കെ്വക്കിന്റെ ചികിത്സയ്‌ക്ക്‌ ഇതുവരെ രണ്ടു കോടി രൂപയോളമാണു ചെലവായത്‌.

Related Articles

Latest Articles