World's Youngest Author; Saeed Rasheed Al Meheri with Guinness record achievement
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സയീദ് റഷീദ് അൽ മെഹെരി. വെറും നാല് വയസ് മാത്രമാണ് സയീദ് റഷീദ് അൽ മെഹെരിയ്ക്കുള്ളത്. ദ എലിഫന്റ് സയീദ് ആൻഡ് ബെയർ എന്ന പുസ്തകമാണ് സയീദ് റഷീദ് അൽ മെഹെരി എഴുതിയത്. രണ്ട് മൃഗങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്. സഹോദരിയാണ് സയീദ് റഷീദ് അൽ മെഹെരിയുടെ പ്രചോദനം. എട്ടാം വയസ്സിൽ ദ്വിഭാഷാ പുസ്തക പരമ്പര പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് സയീദ് റഷീദ് അൽ മെഹെരിയുടെ സഹോദരിയും കരസ്ഥമാക്കിയിരുന്നു.
സയീദ് എന്ന ആനയുടെയും ഒരു ധ്രുവക്കരടിയുടെയും കഥയാണ് ദ എലിഫന്റ് സയീദ് ആൻഡ് ബെയർ എന്ന പുസ്തകത്തിൽ പറയുന്നത്. അതേസമയം അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് സയീദ് റഷീദ് അൽ മെഹെരിയിപ്പോൾ. അബുദാബി ആസ്ഥാനമായുള്ള റെയിൻബോ ചിമ്മിനി എജ്യുക്കേഷണൽ എയ്ഡ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സയീദിന്റെ പുസ്തകം ഇതിനോടകം തന്നെ 1000 കോപ്പികൾ വിറ്റഴിഞ്ഞു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…