Kerala

ഡോ. തിക്കുറിശ്ശി ഗംഗാധരൻ അന്തരിച്ചു; വിടവാങ്ങിയത് തെക്കൻപാട്ടുകളെ ആധുനിക സമൂഹത്തിനു പരിചയപ്പെടുത്തിയ പ്രശസ്തനായ ഭാഷാ ഗവേഷകൻ

തിരുവനന്തപുരം: പ്രശസ്ത ഭാഷാ ഗവേഷകനും എഴുത്തുകാരനുമായ ഡോ. തിക്കുറിശ്ശി ഗംഗാധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബാലരാമപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാഷാസ്നേഹംകൊണ്ട് ഗവേഷണം ഒരു സപര്യയാക്കിമാറ്റുകയും സ്വന്തം കാശ് ചെലവഴിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ലാഭേച്ഛ കൂടാതെ ഗവേഷണവിവരങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വമാണ് ഡോ ഗംഗാധരൻ. കേരളവര്‍മ്മയെകുറിച്ചും തെക്കന്‍ പാട്ടുകളെകുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങള്‍ ഏറെപ്രാധാന്യം ഉള്ളവയും പ്രസിദ്ധവുമാണ്. തിരുവനന്തപുരത്ത് എസ്സ്.എം.വി. സ്കൂളില്‍ അധ്യാപകനായിരിക്കെയാണ് ഡോ. തിക്കുറിശ്ശി ഗംഗാധരന്‍ മലയാളം എം.എ. നേടിയിട്ട് ഗവേഷണത്തിലേയ്ക്ക് കടക്കുന്നത്. കേരളവര്‍മ്മ വലിയകോയി തമ്പുരാനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഗവേഷണം. സംസ്കൃതപക്ഷക്കാരനെന്നും പ്രാസവാദിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കേരളവർമ്മ മലയാള ഭാഷയുടെ വികാസത്തിനുവേണ്ടി ചെയ്ത നിസ്തുല സേവനങ്ങളെ കണ്ടില്ലെന്നു നടിച്ചിരുന്ന കാലത്ത് തന്റെ ഗവേഷണങ്ങളിലൂടെ ഡോ: തിക്കുറിശ്ശി ഗംഗാധരൻ കേരളവർമ്മയുടെ ഭാഷാസേവനങ്ങൾ വ്യക്തതയോടെ അനാവരണം ചെയ്തുകാട്ടി.

പ്രത്യേക സിലബസ്സോ പാഠപുസ്തകങ്ങളോ ഇല്ലാതെ തിരുവിതാംകൂറിൽ നടന്നുവന്നിരുന്ന മലയാള ഭാഷാ പഠനം ചിട്ടപ്പെടുത്തി മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. അതിനായി രൂപീകരിച്ച ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുടെ രണ്ടാമത്തെ അദ്ധ്യക്ഷനായി കേരളവർമ്മ ചുമതല ഏറ്റെടുത്തശേഷമാണ് ആദ്യമായി മാലയാള പഠനത്തിന് ഒരു പാഠ്യപദ്ധതി (syllabus) തയ്യാറാക്കുന്നത്. തുടർന്ന് കേരളവർമ്മയുടെ നേതൃത്വത്തിൽ 25 പാഠപുസ്തകങ്ങൾ മലയാളത്തിൽ തയ്യാറാക്കി. ലളിതമായ പദാവലി ഉപയോഗിച്ച് തയ്യറാക്കിയിട്ടുള്ള ഗണിത ശാസ്ത്രപുസ്തകങ്ങളും ഇതിൽപ്പെടും. ഈ വസ്തുതകൾ തന്റെ ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തി ആധുനിക കേരളത്തോട് പറയുക മാത്രമല്ല ഈ ഗവേഷകൻ ചെയ്തത്. കേരളത്തിൽ ഉടനീളം സഞ്ചരിച്ച് എല്ലാ പുസ്തകങ്ങളുടേയും പ്രതികൾ ശേഖരിച്ച് സൂക്ഷിച്ചിട്ടുമുണ്ട്. പാട്ടുസാഹിത്യത്തിന്റെ കാര്യത്തിലും ഡോ. തിക്കുറിശ്ശി ഗംഗധരൻ കാട്ടിയ ശുഷ്കാന്തിയും തന്റേടവും. ഇവിടെ വടക്കൻ പാട്ടിന്റെ പ്രഭാപൂരത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ‘തെക്കൻ പാട്ടുകളി’ലേയ്ക്കാണ് അദ്ദേഹത്തിലെ അന്വേഷകൻ ശ്രദ്ധതിരിച്ചത്. തെക്കൻ പാട്ടുകളിലൂടെയുള്ള തന്റെ ഗവേഷണ മുന്നേറ്റത്തിൽ വിസ്മൃതിയിലാണ്ടുപോയ ഒരു സംസ്കൃതിയെയാണ് അദ്ദേഹം അനാവരണം ചെയ്തുകാട്ടിയത്. ഡോ: തിക്കുറിശ്ശി ഗംഗാധരൻ മലയാളത്തിന് സംഭാവനചെയ്ത കൃതികളിൽ ഗവേഷണ ഗ്രന്ഥങ്ങൾക്കുപുറമെ ജീവചരിത്രം, ബാല സാഹിത്യം, പാഠപുസ്തകങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

ഗവേഷണകൃതികൾ (പാട്ടുകൾ)

1. വേണാടിന്റെ കഥാഗാനങ്ങൾ (2011)

2. ഉലകുടെ പെരുമാൾ പാട്ടുകഥ (2006)

3. പുത്തരിയങ്കം (പാഠവും പഠനവും) (1984 latest edition 2005)

4. തെക്കൻ കഥാഗാനങ്ങൾ

5. ഇരവിക്കുട്ടിപ്പിള്ളപ്പോര്; ഒരു പഠനം (1990 latest edition 2009)

6. ജീവതാളങ്ങളുടെ പാട്ടുകൾ

ബാല സാഹിത്യവും പാഠപുസ്തകങ്ങളും

1. സാഹിത്യ വിസ്മയങ്ങൾ (2005)

2. മലയാള ഭാഷാപരിചയം (2002)

3. കൈരളീ പാഠാവലി (പാഠപുസ്തകം – 10 വാല്യങ്ങൾ)

4. ആസാം (നവ സാക്ഷര സാഹിത്യം)

ജീവചരിത്രങ്ങൾ

1. സുഭാഷ് ചന്ദ്ര ബോസ്

2. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

3. മഹത്ചരിതമാല (4 വാല്യങ്ങൾ)

മറ്റുകൃതികൾ

1. അക്ഷരമാല മുതൽ ഗ്രന്ഥസമീക്ഷവരെ (2009)

2. യോഗി (സമ്പാദനം) (2005)

1934 ഒക്ടോബർ 31ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ ജനിച്ച ഈ ഗവേഷകൻ ടി.ടി.സി. വിജയിച്ചശേഷം 1958-ൽ ആണ് പ്രൈമറി സ്കൂൾ അദ്ധ്യാപകനായി തിരുവനന്തപുരത്ത് എത്തുന്നത്. ഇതോടൊപ്പം പഠനവും തുടർന്നു. 1962, 1965, 1970 എന്നീ വർഷങ്ങളിലായി ബി.എ., ബി.എഡ്., എം.എ. എന്നീ ബിരുദങ്ങൾ നേടിയശേഷം 1982-ൽ പിഎച്ച്ഡി യും നേടി. സർവ്വീസ് ജീവിതത്തിൽ ദീർഘകാലം (18 വർഷത്തോളം) തിരുവനന്തപുരം എസ്സ്.എം.വി. സ്കൂളിൽ അധ്യാപകനായിരുന്നു. അതിനുശേഷം തലശ്ശേരി ട്രെയിനിംഗ് കോളേജ് അധ്യാപകനായിരിക്കെ കേരളാ യൂണിവേഴ്സിറ്റി ലെക്സിക്കന്റെ സബ് എഡിറ്ററായി നിയമിതനായി.

B4 Admin

Recent Posts

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

9 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

10 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

11 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

14 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

15 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

15 hours ago