Categories: General

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട്: എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ

മുംബൈ: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ക്രമക്കേടില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണ (Chitra Ramakrishna) അറസ്റ്റില്‍.സിബിഐ ഇന്നലെ രാത്രിയാണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്‌മണ്യനെ ചെന്നൈയിൽ നിന്ന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനെതിരെ ചിത്ര രാമകൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയെ സിബിഐ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഇതോടെ ചിത്രയുടെ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു. ചിത്ര രാമകൃഷ്ണ ആനന്ദ് സുബ്രഹ്‌മണ്യനെ എൻഎസ്ഇയിൽ നിയമിച്ചത് അജ്ഞാതനായ യോഗിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

admin

Share
Published by
admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

56 mins ago

സൗഹൃദമല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം |നവാസ് ഷെറിഫിന്റെ അഭിനന്ദന സന്ദേശത്തിന് പ്രധാനമന്ത്രിയുടെ ചുട്ട മറുപടി

നരേന്ദ്ര മോദി ജൂണ്‍ 9 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പാക്കിസ്ഥാന്റെ നിലപാട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകരാജ്യങ്ങള്‍…

1 hour ago

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗം! മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നാൽ സിപിഎമ്മിന്റെ അന്ത്യം ഉറപ്പ് ; എൻ കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് ആർ എസ് പി നേതാവ് എൻകെ പ്രേമചന്ദ്രൻ എം പി…

2 hours ago