Hijab In Schools
ബംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി സർക്കാർ. കർണാടക ഹൈക്കോടതി ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ നിരോധനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. തുടർന്ന് വിശാല ബെഞ്ചിന് വിട്ട ഹർജ്ജിയിൽ ഹിജാബ് നിരോധനം ശരിവക്കുകയായിരുന്നു കോടതി. തുടർന്ന് പല തീവ്ര മുസ്‌ലിം സംഘടനകളും വിധി പ്രതാവിച്ച ജഡ്ജിമാർക്കെതിരെ രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
യൂണിഫോം നിർബന്ധമാക്കുന്നത് മൗലീകാവകാശ ലംഘനമാണോ എന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമാണോ എന്നുമാണ് കോടതി ഹർജ്ജി പരിഗണിക്കുമ്പോൾ പരിശോചിച്ചത്. യൂണിഫോം മൗലീകാവകാശ ലംഘനമല്ലെന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമല്ലെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ചത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…