Saturday, May 18, 2024
spot_img

തീവ്ര മുസ്ലിം സംഘടനകളുടെ ഭീഷണി; കർണ്ണാടക ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ

ബംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി സർക്കാർ. കർണാടക ഹൈക്കോടതി ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജ്ജിയിൽ നിരോധനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ആദ്യം സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. തുടർന്ന് വിശാല ബെഞ്ചിന് വിട്ട ഹർജ്ജിയിൽ ഹിജാബ് നിരോധനം ശരിവക്കുകയായിരുന്നു കോടതി. തുടർന്ന് പല തീവ്ര മുസ്‌ലിം സംഘടനകളും വിധി പ്രതാവിച്ച ജഡ്ജിമാർക്കെതിരെ രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

യൂണിഫോം നിർബന്ധമാക്കുന്നത് മൗലീകാവകാശ ലംഘനമാണോ എന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമാണോ എന്നുമാണ് കോടതി ഹർജ്ജി പരിഗണിക്കുമ്പോൾ പരിശോചിച്ചത്. യൂണിഫോം മൗലീകാവകാശ ലംഘനമല്ലെന്നും ഹിജാബ് ധാരണം നിർബന്ധിത മതാചാരമല്ലെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ചത്.

Related Articles

Latest Articles