Cinema

റോക്കി ഭായ് ആറാടുകയാണ് : ‘കെജിഎഫ് 2’ലെ മോൺസ്റ്റർ ​സോഷ്യൽ മീഡിയയിൽ ചരിത്രം കുറിക്കുന്നു

ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് കെജിഎഫ്2 മുന്നോട്ട് പോകുന്നത്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. കുട്ടികളും കുടുംബങ്ങളും കോവിഡിന്റെ പേടിയൊക്കെ മറന്ന് തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയാണ് കാണുന്നത്.

ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു പടം കൊവിഡ് കാലത്തിന് ശേഷം ഉണ്ടായിട്ടുണ്ടോ എന്നത് സംശയം തന്നെയാണ്.തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്‌ഫുള്‍ ഷോകള്‍ കൊണ്ട് നിറയുകയാണ് ചിത്രം. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മോൺസ്റ്റർ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അതേസമയം ദ മോൺസ്റ്റർ സോം​ഗ് എന്ന് പേര് നൽകിയിരിക്കുന്ന ​ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒൺ ആന്റ് ഒൺലി റോക്കി ഭായ് എന്നാണ് പാട്ടിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.

കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രം​ഗത്തെത്തിയിരുന്നു. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് മുന്നേറുന്നത്. രാജമൗലി കാത്തുസൂക്ഷിച്ചിരുന്ന റെക്കോര്‍ഡ് കെജിഎഫ് 2ലൂടെ പ്രശാന്ത് നീല്‍ കൊണ്ടുപോയിരിക്കുകയാണ്‌. രാജമൗലിയുടെ ചിത്രങ്ങളായ ബാഹുബലി 6 ദിവസം കൊണ്ട് 650 കോടിയും ആര്‍ആര്‍ആര്‍ 6 ദിവസം കൊണ്ട് 658 കോടിയുമാണ് നേടിയത്. എന്നാൽ ആ റെക്കോര്‍ഡാണ് ഇപ്പോള്‍ കെജിഎഫ് 2 തിരുത്തിക്കുറിച്ചിരിക്കുന്നത്.

admin

Recent Posts

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര-1 കരസേനയില്‍ ചേര്‍ത്തു

പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…

18 mins ago

ജി 7 ഉച്ചകോടിയില്‍ മാര്‍പ്പാപ്പയ്ക്ക് എന്താണ് കാര്യം

ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…

33 mins ago

ജി-7 ഉച്ചകോടി ! ബ്രിട്ടീഷ്,ഫ്രഞ്ച്,യുക്രെയ്ൻ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,…

42 mins ago

ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ ഈസ്റ്റേൺ ഫ്ലീറ്റ് ; തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ രാജ്നാഥ് സിം​ഗ് വിശാഖപട്ടണത്ത്

വിശാഖപട്ടണം : നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് വിശാഖപ്പട്ടണത്തെത്തി. നാവികസേനയിലെ മുതിർന്ന…

50 mins ago

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി ; അതേ ബസ് കയറിയിറങ്ങി ഹൈദരാബാദിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിനടിയിൽപെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ…

1 hour ago

ഇതാണ് മോദി ; ആർക്ക് എന്ത് സ്ഥാനം നൽകണമെന്ന് മോദിക്കറിയാം !

രാജ്യസഭയിലേക്കെത്തുന്ന പ്രമുഖർ ഇവരൊക്കെ...പിന്നിൽ ഈ ലക്ഷ്യം

2 hours ago