Categories: IndiaNATIONAL NEWS

തെറ്റു ചെയ്യുന്നവര്‍ ആരായാലും രക്ഷപ്പെടില്ല; കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍; എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

ലഖ്നൗ: എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച്‌ യുപിയിലെ പോക്‌സോ കോടതി. ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എട്ടുവയസുകാരിയെ പത്ത് രൂപ നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും, ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേദിവസം ഒരു കൃഷിഭൂമിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വാദി ഭാഗത്തിന്റെയും, പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ജഡ്ജി മൃദുല്‍ ഡൂബെ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

admin

Recent Posts

ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??

ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ

32 mins ago

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

10 hours ago