Yogi-Adityanath-up
ലക്നൗ: യുപിയില്‍ പുതുതായി അധികാരമേറ്റ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു. ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നല്‍കാനാണ് പദ്ധതി. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇത് സുതാര്യമായി നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ 15 കോടി ജനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന്-യോഗി ആദിത്യനാഥ് പറഞ്ഞു.ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നല്‍കാനാണ് പദ്ധതി. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിതെന്നും ഇത് സുതാര്യമായി നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പുതുചരിത്രം കുറിച്ചാണ് യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തിന് ശേഷം, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്. 32 പേര്‍ പുതുമുഖങ്ങളാണ്. 403 അംഗ നിയമസഭയില്‍ 255 സീറ്റുകളില്‍ വിജയിച്ചാണു ബിജെപി അധികാരം നിലനിര്‍ത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി.
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…