ലഖ്‌നൗ: മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്. മന്ത്രിമാര്‍ യോഗ ചര്‍ച്ചകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കണ്ടതെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകളിലല്ലെന്നും യോഗി പറഞ്ഞു.
മന്ത്രിസഭാ യോഗങ്ങള്‍ക്കിടെ ചില മന്ത്രിമാര്‍ വാട്‌സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ഉത്തര്‍പ്രദേശിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് ഫോണുകളുടെ വിലക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

