ലക്നൗ: ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ (Yogi Government). ആറ് മാസത്തേക്ക് പണിമുടക്കുകളൊന്നും നടത്തരുതെന്നും ഉത്തരവിറക്കി. അതേസമയം കോവിഡ് വ്യാപന സാഹചര്യത്തിലാണ് അവശ്യസേവന പരിപാലന നിയമം(എസ്മ ) സംസ്ഥാനത്ത് നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ദേവേഷ് കുമാർ ചതുർവേദി ഞായറാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. എസ്മ ലംഘിച്ചാൽ ശിക്ഷയായി നിർബന്ധിത തടവോ ഒരു വർഷം വരെ തടവോ അല്ലെങ്കിൽ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകാനുള്ള വ്യവസ്ഥയുണ്ട്.
എന്നാൽ കഴിഞ്ഞ വർഷവും യോഗി ആദിത്യനാഥ് സർക്കാർ എസ്മ പ്രയോഗിച്ച് ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചിരുന്നു. പൊതു ജനസേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് നിയമം നടപ്പിലാവുക. ഉത്തരവുകൾ ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ പണിമുടക്കുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്താൽ കർശന നടപടി എടുക്കാൻ എസ്മ നിയമം സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നുണ്ട്.വ്യവസ്ഥകൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിക്കും.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…