CRIME

വീണ്ടും ഗുണ്ടാ വിളയാട്ടം; ആലപ്പുഴയിൽ ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

ആലപ്പുഴ: വീണ്ടും ഗുണ്ടാ വിളയാട്ടം. ആലപ്പുഴയിൽ ഒരാൾക്ക് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പോലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നി​ഗമനം.

ജില്ലയിൽ കനത്ത പോലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പോലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂറും സഹായവുമായി മോട്ടോർ വാഹന വകുപ്പ്: മൂന്ന് കേന്ദ്രങ്ങളിൽ സേഫ് സോൺ കൺട്രോൾ റൂമുകൾ

ശബരിമല തീർത്ഥാടന പാതയിൽ വാഹനയാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ 24 മണിക്കൂറും സേവനസന്നദ്ധമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ…

45 minutes ago

ഗുവാഹത്തിയിൽ വൻ ലഹരിവേട്ട: 85 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…

2 hours ago

ചക്കുളത്തുകാവിൽ കാർത്തിക പൊങ്കാലയ്ക്ക് തുടക്കം: നിലവറദീപം ഇന്ന് തെളിയും

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…

2 hours ago

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

13 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

16 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

18 hours ago