India

‘കണ്ണിൽ വൈഭവ സ്വപ്നം, ചിറകിലുള്ളതോ കൊടുങ്കാറ്റ്, വരൂ ധീരന്മാരെ’; സോഷ്യൽ മീഡിയകളിൽ തരംഗമായി അടൽജിയുടെ കവിത; യുപിയെ കാവിപുതപ്പിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ലക്‌നൗ: യുപിയിൽ തുടർഭരണമുറപ്പിക്കാൻ ഇറങ്ങി പുറപ്പെട്ട് ബിജെപി. സമാജ്‌വാദി പാർട്ടിയേയും സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും പിന്നിലാക്കിക്കൊണ്ട് വിജയമുറപ്പിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.

ഉത്തർപ്രദേശിൽ കാവി പുതപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാർട്ടി നേതാക്കൾ.
.
എന്നാൽ തെരഞ്ഞെടുപ്പ് പോരിന് ചൂട് കൂട്ടാൻ നേതാക്കൾക്ക് ഊർജ്ജം പകർന്നുകൊണ്ട് യോഗി ആദിത്യനാഥ് പങ്കുവെച്ച മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്

കണ്ണിൽ വൈഭവ സ്വപ്നം മാത്രം
ചിറകിലുള്ളതാ കൊടുങ്കാറ്റിനടികൾ
തിരയടിച്ചുയരുന്നതോ രാഷ്‌ട്രഭക്തി
വരൂ വരൂ ധീരന്മാരേ
വരൂ…വരൂ ധീരന്മാരേ
– അടൽ ജി

യുദ്ധ കാഹളം മുഴക്കിക്കൊണ്ടാണ് അദ്ദേഹം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ ആപ്പിൽ ഈ വരികൾ പങ്കുവെച്ചത്.

അതേസമയം യുപിയിൽ രണ്ടാം തവണയും അധികാരമുറപ്പിക്കാൻ തയ്യാറായിരിക്കുന്ന ബിജെപിക്ക് എതിരാളിയായി സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രംഗത്തുണ്ട്. രണ്ടക്ക സീറ്റ് ഉറപ്പിക്കാൻ നെട്ടോട്ടമോടുകയാണ് കോൺഗ്രസ്.

കൂടാതെ യോഗിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിൽ മുഖം കാണിക്കാൻ ആം ആദ്മി പാർട്ടിയും തയ്യാറായിക്കഴിഞ്ഞു.

മാത്രമല്ല യുപിയിൽ വീണ്ടും യോഗി തന്നെ അധികാരത്തിലേറും എന്ന പ്രവചനം ബിജെപിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

B4 Admin

Recent Posts

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

5 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

5 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

5 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

5 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

9 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

21 hours ago