Celebrity

‘വിഡ്ഢികളാണ് വിവാഹം കഴിക്കുന്നത്, ബുദ്ധിമാന്മാർ പ്രേമിക്കുക മാത്രമേയുള്ളൂ’ ; വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകൻ രാംഗോപാൽ വർമ്മ

മുംബൈ : ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റേയും വിവാഹ മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്.

‘വിവാഹത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നല്ല ട്രെൻഡ്‌സെറ്ററുകളാണ് താരങ്ങളുടെ വിവാഹമോചനങ്ങൾ’ എന്ന് പേരൊന്നും പരാമർശിക്കാതെ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

കൂടാതെ തന്റെ ബ്ലോഗിൽ രാം ഗോപാൽ വർമ്മ വിവാഹത്തെ വിശേഷിപ്പിച്ചത് ‘ജയിൽ’ എന്നാണ്. ‘വിഡ്ഢികൾ മാത്രമേ വിവാഹം കഴിക്കൂ. ബുദ്ധിമാന്മാർ പ്രേമിക്കുക മാത്രമാണ് ചെയ്യുന്നത് ‘ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല മോചനം ലഭിച്ചതിനാൽ വിവാഹമോചനങ്ങൾ മാത്രം സംഗീതത്തോടെ ആഘോഷിക്കണമെന്നും പരസ്പരം അപകടകരമായ ഗുണങ്ങൾ കണ്ടെത്തുന്ന കാര്യമായതിനാൽ വിവാഹങ്ങൾ നിശബ്ദമായി നടക്കണമെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.

നമ്മുടെ ദുഷിച്ച പൂർവ്വികർ സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന ഏറ്റവും ദുഷിച്ച ആചാരമാണ് വിവാഹമെന്നും രാം ഗോപാൽ വർമ്മ പറയുന്നു .

വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന വിധത്തിലുള്ളതാണ് രാം ഗോപാൽ വർമ്മയുടെ ഈ ട്വീറ്റുകൾ.

അതേസമയം നേരത്തെ സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞപ്പോഴും രാം ഗോപാൽ വർമ്മ സമാനരീതിയിൽ പ്രതികരിച്ചിരുന്നു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

10 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

10 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

18 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago