India

നാല് പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ ലെവാന സ്യൂട്ട് തീപിടിത്തം; ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ; 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: നാല് പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ ലെവാന സ്യൂട്ട് തീപിടിത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാരിൻ്റെ നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹോട്ടൽ ലെവാന സ്യൂട്ട് തീപിടിത്ത ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗി സർക്കാരിന്റെ നടപടി.

ഈ മാസം 5ന് ഉണ്ടായ തീപിടിത്തത്തിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് യോഗി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ലഖ്‌നൗ പൊലീസ് കമ്മീഷണർ എസ്.ബി ഷിരാദ്‌കറും കമ്മീഷണർ റോഷൻ ജേക്കബും അടങ്ങുന്ന രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

ലഖ്‌നൗവിലെ ഹോട്ടൽ തീപിടിത്തത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടും അനാസ്ഥയും കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ്, ഊർജ വകുപ്പ്, നിയമന വകുപ്പ്, ലഖ്‌നൗ വികസന അതോറിറ്റി (എൽഡിഎ), എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.

admin

Recent Posts

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

24 mins ago

വീണാ വിജയന്റെ എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടില്‍ കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടു

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഷോ​ൺ ജോർജ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ്…

1 hour ago

കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു !കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെതിരേ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യസുനിത കെജ്‌രിവാളിനെതിരേ നടപടി…

1 hour ago

കോടതിയെ നൈസായി പറ്റിക്കാന്‍ നോക്കി| കെജ്രിവാളിന്റെ അടവു ഫലിച്ചില്ല| വീണ്ടും ജയിലിലേയ്ക്ക്

മാര്‍ച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് 10…

2 hours ago

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് അബുദാബിയില്‍ അക്കൗണ്ട്; ഒഴുക്കിയത് കോടികള്‍ ; വന്‍വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കൊച്ചി ∙ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം…

2 hours ago

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

3 hours ago