യോഗി ആദിത്യനാഥ്
ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യുപി സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഫെബ്രുവരി 10 മുതൽ 12വരെയാണ് ആഗോള നിക്ഷേപക ഉച്ചകോടി-2023 നടക്കുക.
ഉത്തർപ്രദേശിൽ വൻതോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ലോകത്തെ അറിയിക്കുക, ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ.
ജിഐഎസ്-2023ലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബംഗുളൂരുവിൽ യുപി സർക്കാർ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ്‌ഷോയിൽ പങ്കെടുക്കും. യോഗി ആദിത്യനാഥിനോടൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ക്യാബിനറ്റ് മന്ത്രിമാരായ സൂര്യ പ്രതാപ് ഷാഹി, യോഗേന്ദ്ര ഉപാധ്യായ, സഹമന്ത്രിമാരായ ദിനേശ് പ്രതാപ് സിങ്, ഗിരീഷ് ചന്ദ്ര യാദവ്, ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, വ്യവസായ വികസന കമ്മീഷണർ അരവിന്ദ് കുമാർ എന്നിവരാണ് പങ്കെടുക്കുന്നത്.
അതേസമയം റോഡ് ഷോയ്ക്ക് പുറമെ ബംഗളൂരുവിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം വ്യവസായികൾക്കൊപ്പം 32-ലധികം സംഘടനകളുടെ പ്രതിനിധികളെയും കാണും. വിപ്രോ എന്റർപ്രൈസസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എംകെയു ലിമിറ്റഡ്, ഒല ഇലക്ട്രിക്, കിഷൻ ക്രോഫ്റ്റ് ലിമിറ്റഡ്, ജ്യോതി ലാബ്‌സ്, ഓറിയന്റ് പ്രസ് ലിമിറ്റഡ്, ബെസ്റ്റ് കോർപ്പറേഷൻ, എംടിആർ ഫുഡ്‌സ്, ജെആർ ഗ്രൂപ്പ് തുടങ്ങി നിരവധി ഗ്രൂപ്പുകളുടെ പ്രതിനിധികളും റോഡ് ഷോയിൽ പങ്കെടുക്കും.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…