Friday, April 26, 2024
spot_img

വ്യവസായമേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്‌

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് യുപി സർക്കാർ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഫെബ്രുവരി 10 മുതൽ 12വരെയാണ് ആഗോള നിക്ഷേപക ഉച്ചകോടി-2023 നടക്കുക.

ഉത്തർപ്രദേശിൽ വൻതോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ലോകത്തെ അറിയിക്കുക, ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ.

ജിഐഎസ്-2023ലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബംഗുളൂരുവിൽ യുപി സർക്കാർ റോഡ് ഷോ നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ്‌ഷോയിൽ പങ്കെടുക്കും. യോഗി ആദിത്യനാഥിനോടൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ക്യാബിനറ്റ് മന്ത്രിമാരായ സൂര്യ പ്രതാപ് ഷാഹി, യോഗേന്ദ്ര ഉപാധ്യായ, സഹമന്ത്രിമാരായ ദിനേശ് പ്രതാപ് സിങ്, ഗിരീഷ് ചന്ദ്ര യാദവ്, ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര, വ്യവസായ വികസന കമ്മീഷണർ അരവിന്ദ് കുമാർ എന്നിവരാണ് പങ്കെടുക്കുന്നത്.

അതേസമയം റോഡ് ഷോയ്ക്ക് പുറമെ ബംഗളൂരുവിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം വ്യവസായികൾക്കൊപ്പം 32-ലധികം സംഘടനകളുടെ പ്രതിനിധികളെയും കാണും. വിപ്രോ എന്റർപ്രൈസസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എംകെയു ലിമിറ്റഡ്, ഒല ഇലക്ട്രിക്, കിഷൻ ക്രോഫ്റ്റ് ലിമിറ്റഡ്, ജ്യോതി ലാബ്‌സ്, ഓറിയന്റ് പ്രസ് ലിമിറ്റഡ്, ബെസ്റ്റ് കോർപ്പറേഷൻ, എംടിആർ ഫുഡ്‌സ്, ജെആർ ഗ്രൂപ്പ് തുടങ്ങി നിരവധി ഗ്രൂപ്പുകളുടെ പ്രതിനിധികളും റോഡ്‌ ഷോയിൽ പങ്കെടുക്കും.

Related Articles

Latest Articles