NATIONAL NEWS

ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പം: ബിജെപി തരംഗമെന്ന് കേന്ദ്ര മന്ത്രി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും യോഗി തുടർഭരണം എന്ന് ഉറപ്പിച്ചതോടെ സന്തോഷം പങ്കുവെച്ച് കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ഉത്തർ പ്രദേശിലെ വോട്ടർമാർ യോഗി സർക്കാരിനൊപ്പമെന്ന് ജിതിൻ പ്രസാദ പറഞ്ഞു.

അതേസമയം ഉത്തർ പ്രദേശിൽ ബിജെപി തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ അഞ്ചുവർഷം ക്രമസമാധാന പാലനത്തിനൊപ്പം വികസനവും നടപ്പാക്കിയ യോഗി സർക്കാരിനൊപ്പമാണ് വോട്ടർമാരെന്ന് സ്വകാര്യ മാധ്യമത്തോട് ജിതിൻ പ്രസാദ വ്യക്തമാക്കി.

തിങ്കളാഴ്ച്ച നടന്ന എക്സിറ്റ് പോളുകള്‍ പറയുന്നത് ബിജെപി തൂത്തുവാരും എന്നാണ്. ഇതുകൂടാതെ എല്ലാവരും പ്രവചിക്കുന്നത് ബിജെപിയുടെ വിജയമാണ്. മാത്രമല്ല യുപിയിലെ യോഗിയുടെ മികച്ച ഭരണത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേർത്തു.

നാളെയാണ് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം. ഉത്തർ പ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമായാണ് അഭിപ്രായ സർവേ ഫലങ്ങൾ. കൂടാതെ പഞ്ചാബിൽ കോൺഗ്രസിന്റെ തകർച്ചയാണ് പ്രവചിക്കപ്പെടുന്നത്.

B4 Admin

Recent Posts

ഒഡീഷയിൽ കന്നുകാലി കടത്തിനെതിരെ പോലീസിന്റെ ശക്തമായ നടപടി: രണ്ട് ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ രക്ഷപ്പെടുത്തി, ഏഴ് പേർ അറസ്റ്റിൽ

ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…

3 hours ago

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ പ്രോട്ടോക്കോൾ മറന്ന് വേദിയിൽ നിന്നിറങ്ങി അമിത് ഷാ: റാമോജി എക്സലൻസ് പുരസ്കാര വേദിയിലെ ഹൃദ്യമായ നിമിഷം

മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…

3 hours ago

2027 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് 24 സീറ്റുകൾ മാത്രം നൽകാൻ സമാജ്‌വാദി പാർട്ടിയുടെ നീക്കം, 181 സീറ്റെന്ന ആവശ്യത്തിൽ തർക്കം

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…

3 hours ago

രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, ദേശീയബോധത്തിന്റെ ഉണർവാണ് ശാശ്വതമായ മാറ്റം കൊണ്ടുവരുന്നത്: പ്രക്ഷോഭ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!

പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…

5 hours ago

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് ലൈസൻസില്ല: കർശന നിയന്ത്രണങ്ങളുമായി കേരളത്തിന്റെ പുതിയ കരട് മദ്യനയം പുറത്ത്!

സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…

6 hours ago

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

8 hours ago