ജോര്‍ജ് സോറോസും അലക്‌സ് സോറോസും
വാഷിങ്ടണ്‍: അമേരിക്കയിലെ ജൂത മ്യൂസിയത്തില്‍ നടന്ന വെടിവയ്പ്പിൽ ഇസ്രയേല്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചതിൽ പ്രതികരിച്ച വ്യവസായിയും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അലക്‌സ് സോറോസിനെതിരേ സോഷ്യൽ മീഡിയയിൽ രോഷം കടുക്കുന്നു. ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ മകനാണ് അലക്‌സ് സോറോസ്.
ഉദ്യോഗസ്ഥരുടെ കൊലപാതകം തിന്മയുടെ അടിസ്ഥാനരൂപമാണെന്നും ഈ ക്രൂരമായ സെമിറ്റിക് വിരുദ്ധ പ്രവൃത്തിയെ ശക്തമായി അപലപിക്കേണ്ടതാണെന്നുമാണ് അലക്‌സ് സോറസ് കുറിച്ചത്. എന്നാൽ ആന്റി സെമിറ്റിസം പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരാണ് സോറസ് കുടുംബമെന്നും ഇപ്പോള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ മരണത്തെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഒട്ടേറെ പേര്‍ കുറിച്ചു.
വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് യാറോണ്‍ ലിഷിന്‍സ്‌കിയും സാറ മില്‍ഗ്രിമും വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 31 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ‘സ്വതന്ത്രമാക്കൂ, പലസ്തീനെ സ്വതന്ത്രമാക്കൂ!’ എന്ന് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു അക്രമി വെടിവയ്പ്പ് നടത്തിയത്,
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…