കൊല്ലം : കൊല്ലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ തുടയന്നൂർ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും അഭിഭാഷകനുമായ കണ്ണൻനായരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഐശ്വര്യയുടെ സഹോദരൻ ആരോപണമുന്നയിച്ച് പോലീസിൽ പരാതി നൽകി. ഭർത്താവിൽ നിന്ന് അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് ഐശ്വര്യ എഴുതിയ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെത്തി. ഐശ്വര്യ നേരിട്ടത് കൊടിയ പീഡനമാണെന്ന് പോലീസ് അറിയിച്ചു.
നിസാര കാര്യങ്ങൾക്ക് പോലും ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊടിയ പീഡനങ്ങളാണ് ഏൽക്കുന്നത് എന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് പോകാനും ഇയാൾ സമ്മതിച്ചിരുന്നില്ല. ചായക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചു.
ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒളിവിലായിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ കണ്ണൻനായരുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…