Young man arrested for exposing nudity to school girl
കൊച്ചി:വഴി ചോദിക്കാൻ എന്ന വ്യാജേന വിദ്യാർത്ഥിനിയെ കാറിനടുത്തേക്ക് വിളിച്ച് നഗ്നതാപ്രദർശനം,
യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷ് (42) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.കൂടാതെ ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വൈകിട്ട് മൂന്നരയോടെ വിദ്യാർഥിനി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ പ്രതി കാറിൽ പുറകെ ചെല്ലുകയായിരുന്നു.വഴി ചോദിക്കാൻ എന്ന വ്യാജേന വിദ്യാർത്ഥിനിയുടെ അടുത്ത് കാർ നിർത്തി അടുത്തേക്ക് വിളിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പിടിയിലായത്. പ്രവാസിയായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിര താമസമാണ്.
മുനമ്പം ഡിവൈഎസ്‍പി എം കെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐ എം എസ് ഷെറി, എഎസ്ഐമാരായ റസാഖ്, ഷൈൻ, ഗ്രേസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…