ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ആറംഗ സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. നടു റോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം.
ഇന്നലെ വൈകിട്ട് ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കിടെ കുമരേശന്‍ ബൈക്കില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് യുവതിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുമരേശന്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പ്രദേശത്തെ മദ്യകടയ്‌ക്കെതിരെ നാട്ടുകാരെ കൂട്ടി കുമരേശന്‍ സമരം ചെയ്തിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്ന് കുടുംബം ആരോപിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…