Friday, April 26, 2024
spot_img

കനത്തമഴയിൽ അബോധാവസ്ഥയില്‍ യുവാവിനെ തോളിലേറ്റി പൊലീസ് ഉദ്യോഗസ്ഥ: സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം; വീഡിയോ

ചെന്നൈ: കനത്ത മഴ മൂലം വെള്ളപ്പൊക്ക കെടുതി നേരിടുന്ന ചെന്നൈയില്‍ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം.

അതിശക്തമായ മഴയ്ക്കിടെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയ യുവാവിനെ തന്റെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റുന്ന വനിതാ ഇന്‍സ്‌പെക്ടറുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ടിപി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ തോളിലേറ്റി ഇന്‍സ്‌പെക്ടര്‍ നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആശുപത്രിയില്‍ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇന്‍സ്‌പെക്ടര്‍. ഒടുവില്‍ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി വിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ദിവസങ്ങളായി ചെന്നൈയില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 2015ലെ വെള്ളപ്പൊക്കത്തേക്കാള്‍ രൂക്ഷമാണ് ഇത്തവണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ്, റെയില്‍, വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു.

Related Articles

Latest Articles