Kerala

കോഴിക്കോട് റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; യുവതി വീട്ടിൽനിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം

കോഴിക്കോട് : ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി തീ പൊള്ളലേറ്റ് മരിച്ചു . നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഇന്നാണ് തിരിച്ചറിഞ്ഞത്.

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിൽ പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത്. ഓടിയെത്തുമ്പോഴേക്കും ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു .

സലീന കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണ് പോലീസ് ഭാഷ്യം. വീട്ടില്‍നിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടില്‍ സലീന എന്തിനെത്തി എന്നതിൽ ദുരൂഹത തുടരുകയാണ്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണം ആരംഭിച്ചു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

17 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

36 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

59 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

1 hour ago