ആഡംബര കപ്പൽ ചപ്രയിൽ കുടുങ്ങിയപ്പോൾ
പാറ്റ്‌ന : ആദ്യ യാത്രയിൽ ഗംഗാ വിലാസ് ആഡംബര കപ്പൽ ബിഹാറിലെ ചപ്രയിൽ നദീ തടത്തിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു അടുത്തുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു സന്ദർശന ഭാഗമായി കൊണ്ടുപോകാനായി കപ്പൽ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു കുടുങ്ങിയത്. ഗംഗാനദിയിൽ താഴ്ന്ന ജലനിരപ്പ് കാരണം കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നു ദുരന്ത നിവാരണ സേനയെത്തി വിനോദ സഞ്ചാരികളെ കപ്പലിൽനിന്നു ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
യുപിയിലെ വാരാണസിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച യാത്രയ്ക്കു ഇക്കഴിഞ്ഞ 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3200 കിലോമീറ്റർ താണ്ടുന്ന നദീയാത്ര 51 ദിവസം കൊണ്ട് പൂർത്തിയാകും. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടയിൽ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…