Kerala

ശിവനും, യേശുവും, അള്ളായും ഒക്കെ നിസ്സഹായരായി..വയനാട് ദുരന്തത്തിൽ വായനക്കാരനെ ചിന്തിപ്പിക്കുന്ന കുറിപ്പുമായി യുവ എഴുത്തുകാരൻ കമൽജിത്ത് കമലാസനൻ

മുണ്ടക്കൈയും ചൂരൽമലയെയും നാമാവശേഷമാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിന്റെ ഞെട്ടലിൽ നിന്നും വയനാടും കേരളവും ഇനിയും കരകയറിയിട്ടില്ല. മുണ്ടക്കൈയും ചൂരൽ മലയും ഭൂപടത്തിൽ നിന്ന് പോലും അപ്രത്യക്ഷമായി. മരണസംഖ്യ 402 ൽ എത്തി നിൽക്കുന്നു. 180 ലധികം ആളുകൾ ഇനിയും കാണാമറയത്താണ്. മണ്ണിലാണ്ട് പോയവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളെ സർവമത പ്രാർത്ഥനകളോടെ സംസ്കരിച്ചു കൊണ്ടിരിക്കുകയാണ്. മതങ്ങളോ വിശ്വാസങ്ങളോ ഒന്നും കൂട്ടിലാതെ അവർ ജനിച്ച് ജീവിച്ച മണ്ണിലേക്ക് അടയാളങ്ങളില്ലാതെ ലയിച്ചു ചേരാൻ പോകുന്നു.

ഇതിനിടെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വേറിട്ടൊരു ചിന്ത പങ്കു വച്ചിരിക്കുകയാണ് യുവ എഴുത്തുകാരനായ കമൽജിത്ത് കമലാസനൻ. പ്രകൃതി ദുരന്തങ്ങൾ ദൈവത്തിന്റെ ദേഷ്യം ആണെന്ന പണ്ടുകാലം മുതലുള്ള വിശ്വാസത്തെ പരാമർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. “വയനാട്ടിലെ ഉരുൾപൊട്ടലിൽ അവിടുത്തുകാർ ആരാധന നടത്തിയിരുന്ന ദേവാലയങ്ങൾ ഒക്കെ തന്നെ തകർന്നു പോകുകയുണ്ടായി. ശിവനും, യേശുവും, അള്ളായും ഒക്കെ ഒന്നുകിൽ നിസ്സഹായർ ആയിരിക്കും.. ” എന്ന് പറഞ്ഞാരംഭിക്കുന്ന കുറിപ്പ് വായനക്കാരനെ ചിന്തിപ്പിക്കുന്നതാണ്. സയൻസിനെ ആശ്രയിച്ചാലും വിശ്വാസത്തെ ആശ്രയിച്ചാലും പ്രകൃതിയുടെ വികൃതികൾക്ക് മുന്നിൽ മനുഷ്യൻ തീർത്തും നിസ്സഹായൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് സമാഹരിക്കുന്നത്.

കമൽജിത്ത് കമലാസനൻ പങ്കുവച്ച കുറിപ്പ് വായിക്കാം

വയനാട്ടിലെ ഉരുൾപൊട്ടലിൽ അവിടുത്തുകാർ ആരാധന നടത്തിയിരുന്ന ദേവാലയങ്ങൾ ഒക്കെ തന്നെ തകർന്നു പോകുകയുണ്ടായി.
ശിവനും, യേശുവും, അള്ളായും ഒക്കെ ഒന്നുകിൽ നിസ്സഹായർ ആയിരിക്കും.. അല്ലെങ്കിൽ ഉറപ്പായും സാഡിസ്റ്റുകൾ…അങ്ങനല്ലേ കരുതുവാൻ സാധിക്കൂ.
ഹിന്ദുക്കൾക്ക് പിന്നെ പൂർവ്വ ജന്മ ഫലം എന്നെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാം.. മുസ്ലിങ്ങളും ക്രിസ്ത്യാനികളും തികച്ചും നിസ്സഹായർ ആണ് ഇക്കാര്യത്തിൽ.
പ്രകൃതി ദുരന്തങ്ങൾ ദൈവത്തിന്റെ ദേഷ്യം ആണെന്ന് പണ്ടും ഇന്നും ആളുകൾ വിശ്വസിച്ചു പോരുന്നുണ്ട്.
അതിൽ പ്രധാനപെട്ട ഒന്നാണ് 2013 ൽ ഉത്തർഖണ്ഡത്തിൽ നടന്ന പ്രളയം.
ഉത്തർഖണ്ഡിന്റെ, പ്രത്യേകിച്ച് നാല് ധാമങ്ങളുടെ സംരക്ഷകയായി നാട്ടുകാർ ആരാധിച്ചു പോരുന്ന ദേവി സങ്കൽപം ആണ് ഭദ്രകാളിയുടെ അംശമായ ധരി ദേവി.
അളകനന്ദ ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപെട്ടു ധരി ദേവിയുടെ വിഗ്രഹം മൂല സ്ഥാനത്തു നിന്നു മാറ്റി സ്ഥാപിക്കാൻ ഉത്തർഖണ്ഡിലെ സർക്കാർ തീരുമാനിച്ചു. 1882 കളിൽ അന്നത്തെ അവിടുത്തെ രാജാവ് മറ്റെന്തോ കാര്യത്തിന് അത് ശ്രമിച്ചു എന്നും, അന്ന് തന്നെ കേദാർനാഥിൽ പ്രളയം ഉണ്ടായി രാജ്യത്തെ തകർത്തു എന്നും പറഞ്ഞു ഭക്തർ പ്രതിരോധിച്ചു എങ്കിലും സർക്കാർ അതൊന്നും കേൾക്കാൻ തയ്യാറായില്ല.
2013 ജൂൺ പതിനാറിനു സംസ്ഥാന സർക്കാർ ദേവി വിഗ്രഹത്തെ എടുത്തു മാറ്റി അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ കൊണ്ട് വെച്ചു.
യാദൃശ്ചികമോ, ഭക്തർ പറഞ്ഞത് പോലെ ദേവിയുടെ കോപമോ…ആറു മണിക്കൂറുകൾക്ക് ഉള്ളിൽ അതി ഭയങ്കരമായ മഴ ഉണ്ടാകുകയും, കേദാർനാഥ്‌ അടക്കമുള്ള സ്ഥലങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും, അതി ഭീകരമായ നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.
മേഘവിസ്ഫോടനമാണ് പെട്ടന്ന് ഉണ്ടായ തീവ്ര മഴയ്ക്ക് കാരണം എന്നും, കേദാറിന്റെ മുകളിൽ വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട സ്വാഭാവിക തടയണ പൊട്ടി ഒഴുകിയതാണ് അവിടെ ഉണ്ടായ പ്രളയത്തിനു കാരണം എന്നും സയൻസ് കണ്ടെത്തി എങ്കിലും…
ധരി ദേവിയുടെ വിഷയം ഇന്ത്യൻ പാർലമെന്റിൽ അടക്കം ചർച്ചയായി.
മൂല സ്ഥാനത്തു ദേവി വിഗ്രഹത്തിൻറെ പുന:പ്രതിഷ്ഠ നടത്തണം എന്ന് അന്തരിച്ച ബിജെപി നേതാവ് ശ്രീമതി സുഷമ സ്വരാജ് പാർലമെന്റിൽ ശക്തിയായി വാദിച്ചു.
പത്തു വർഷങ്ങൾക്കു ശേഷം 2023 ൽ ഏതായാലും വിശ്വാസം ജയിച്ചു.. ധരി ദേവിയുടെ വിഗ്രഹം മൂല സ്ഥാനത്ത് പുന:പ്രതിഷ്ഠിക്കപ്പെട്ടു.
ഇത് പോലെ ഒന്നാണ് കാമറൂണിൽ 1986ൽ ആയിരങ്ങളെ കൊന്നൊടുക്കിയ നിയോസ് തടാകത്തിൽ നിന്നു പൊട്ടിയ കാർബൺ ഡൈ ഒക്സൈഡ് കുമിള.
മണ്ണിടിച്ചിലോ, ചെറിയ അഗ്നി പർവ്വത സ്ഫോടനമോ ആകാം കാരണം എന്ന് സയൻസ് പറയുമ്പോൾ, അറബി അടിമ കച്ചവടക്കാർ, ആരോഗ്യം ക്ഷയിച്ച അടിമകളെ മുതലകൾക്ക് എറിഞ്ഞു കൊടുത്തു രസിച്ചിരുന്ന തടാക പരിസരത്തു അലഞ്ഞു തിരിയുന്ന അന്ന് മരണപെട്ടവരുടെ ആത്മാക്കൾ ആണ് കാരണം എന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
സയൻസിനെ ആശ്രയിച്ചാലും..
വിശ്വാസത്തെ ആശ്രയിച്ചാലും..
പ്രകൃതിയുടെ വികൃതികൾക്ക് മുന്നിൽ മനുഷ്യൻ തീർത്തും നിസ്സഹായൻ മാത്രമാണ്. പണ്ടും ഇന്നും 🙏🏽

Anandhu Ajitha

Recent Posts

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

40 minutes ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

2 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

2 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

3 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

4 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

4 hours ago