Kerala

മതസ്പര്‍ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; യൂട്യൂബ് ചാനൽ അവതാരകൻ ബാദുഷ ജമാൽ പിടിയിൽ

നെയ്യാറ്റിൻകര: യൂട്യൂബ് ചാനൽ വഴി മതസ്പർധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച അവതാരകൻ പിടിയിൽ(Youth Arrested For Spread Hate Content Through Youtube). നെയ്യാറ്റിൻകര, മണലൂർ കണിയാംകുളം കുളത്തിൻകര വീട്ടിൽ ഇരുമ്പലിന് സമീപം വയലത്തറ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്റ്റിലായത്. മുൻപും മതസ്പർധ വളർത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രതി ചാനൽ വഴി പ്രചരിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി ജമാൽ അവതരിപ്പിക്കുകയായിരുന്നു.
പ്രദേശത്ത് ഉണ്ടായ സംഭവത്തെ പ്രതി ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴിയാണ് തെറ്റായി ഇയാൾ പ്രചരിപ്പിച്ചത്.

ഒരാഴ്ച മുൻപ് വഴിമുക്ക് പച്ചിക്കോട് നിസാം മൻസിലിൽ നിസാം ,ഭാര്യ ആൻസില,രണ്ടുവയസുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായി. ഇതിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെയാണ് പ്രതി മതസ്പർധ വളർത്തുന്ന രീതിയിൽ ചാനലിലൂടെ പ്രചരിപ്പിച്ചത്. കേസിൽ പ്രതികള്‍ പ്രത്യേക മതവിഭാഗക്കാരായതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ബാദുഷ വീഡിയോയിൽ ആരോപിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം.

Anandhu Ajitha

Recent Posts

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

54 minutes ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

1 hour ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

2 hours ago

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

3 hours ago

വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ; സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെൻസർ ബോർഡ് ; പാൻ ഇന്ത്യ റിലീസ് മുടങ്ങുമോയെന്ന് ആശങ്ക

ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…

4 hours ago

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…

4 hours ago