അമ്പൂരി: സഹപ്രവര്ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് പിടിയിൽ. പേരേക്കോണം വാവോട് കാക്കണം വിളയില് ഷൈജു (28) ആണ് അറസ്റ്റിലായത്. അമ്പൂരി മുന് വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന് ശ്രമിച്ചതിലടക്കം നിരവധി കേസുകളില് പ്രതിയാണ്.
ഇയാള് ഒറ്റശേഖരമംഗലം, അമ്പൂരി മണ്ഡലം കമ്മറ്റികളില് യൂത്ത് കോണ്ഗ്രസ് ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചുവരികയാണ്. നെയ്യാര് ഡാം എസ്എച്ച്ഒ ബിജോയ്, എഎസ്ഐ രമേശന്, സിപിഒമാരായ ഷാഫി, അനീഷ്, ജോസ് എന്നിവര് ചേര്ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസില് യുവാവ് പിടിയിൽ. കാരികയം കൊടുമുടി ഇലവുങ്കല് ശശാങ്കന് മകന് ശരത്തി (21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2020 ജൂണ് 19 മുതല് 2022 ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവില് പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി. എസ്ഐമാരായ സുരേഷ് കുമാര്, സുരേഷ് പണിക്കര്, എസ്സിപിഓ അന്സര് എന്നിവരാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം സ്കൂള് ഓഫ് ഡ്രാമയിലെ വിദ്യാര്ത്ഥി നല്കിയ പീഡന പരാതിയില് അധ്യാപകനായ ഡോ. സുനില് കുമാര് അറസ്റ്റില്. കണ്ണൂരില് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…