സി.ആർ. പ്രഫൂൽ കൃഷ്ണ
തിരുവനന്തപുരം- യൂത്ത് കോൺഗ്രസ് വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ചതിനെതിരെ യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യുവമോർച്ച ജില്ലാ സെക്രട്ടറി വർക്കല അനന്ദു, ട്രഷറർ സഞ്ചു, ജില്ലാ കമ്മിറ്റി അംഗം പ്രദീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ. പ്രഫൂൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. സംസ്ഥാന പോലീസും കോൺഗ്രസ് നേതാക്കളും കേസ് ഒത്തു തീർക്കാൻ ശ്രമിക്കുകയാണെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. ദിവസവും 50 മുതൽ 60 വരെ കാർഡുകളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തയ്യാറാക്കിയിരുന്നത്. ഇത്തരത്തിൽ തയ്യാറാക്കിയ ആയിരക്കണക്കിന് വ്യാജ ഐ.ജി കാർഡുകളാണ് യൂത്ത് കോൺഗ്രസിൻ്റെ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തതും. സി.ആർ കാർഡ് എന്ന ആപ്ലിക്കേഷൻ വഴിയാണ് വ്യാജ കാർഡ് നിർമ്മിച്ചത്. ഇതിൻ്റെ കാർഡ് ഉടമയെ പോലും ഇതുവരെ ചോദ്യം ചെയ്തല്ല.
യുവമോർച്ചയുടെ കൈയ്യിലുള്ള തെളിവികൾ അന്വേഷിച്ചാൽ വ്യാജ കാർഡ് നിർമ്മാതാക്കളെ പിടികൂടാമെന്നും പ്രഫൂൽ കൃഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിക്കുബോൾ അത് അട്ടിമറിയലൂടെയാണെന്ന് പറയുന്ന രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും വ്യാജ കാർഡ് നിർമ്മാണത്തിനെതിരെ ഒരക്ഷരവും മിണ്ടുന്നില്ല. എൽ.ഡി.എഫിൻ്റെ നവകേരള സദസ് യാത്ര തിരുവനന്തപുരത്തെത്തുബോൾ ഈ കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. യൂവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ. അജേഷ്, ജില്ലാ പ്രസിഡൻ്റ് ആർ. സജിത്ത്, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ആർ.എസ്. രാജീവ്, വി.പി. ശിവശങ്കർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…