Thursday, May 2, 2024
spot_img

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് നിർമ്മാണം, യുവമോർച്ച മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു, മൂന്ന് പേർക്ക് പരിക്ക്, പോലീസും കോൺഗ്രസും ഒത്തുകളിക്കുന്നു: പ്രഫൂൽ കൃഷ്ണ

തിരുവനന്തപുരം- യൂത്ത് കോൺഗ്രസ് വ്യാജ വോട്ടർ ഐ.ഡി കാർഡ് നിർമ്മിച്ചതിനെതിരെ യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യുവമോർച്ച ജില്ലാ സെക്രട്ടറി വർക്കല അനന്ദു, ട്രഷറർ സഞ്ചു, ജില്ലാ കമ്മിറ്റി അംഗം പ്രദീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ. പ്രഫൂൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. സംസ്ഥാന പോലീസും കോൺഗ്രസ് നേതാക്കളും കേസ് ഒത്തു തീർക്കാൻ ശ്രമിക്കുകയാണെങ്കിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. ദിവസവും 50 മുതൽ 60 വരെ കാർഡുകളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തയ്യാറാക്കിയിരുന്നത്. ഇത്തരത്തിൽ തയ്യാറാക്കിയ ആയിരക്കണക്കിന് വ്യാജ ഐ.ജി കാർഡുകളാണ് യൂത്ത് കോൺഗ്രസിൻ്റെ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തതും. സി.ആർ കാർഡ് എന്ന ആപ്ലിക്കേഷൻ വഴിയാണ് വ്യാജ കാർഡ് നിർമ്മിച്ചത്. ഇതിൻ്റെ കാർഡ് ഉടമയെ പോലും ഇതുവരെ ചോദ്യം ചെയ്തല്ല.

  യുവമോർച്ചയുടെ കൈയ്യിലുള്ള തെളിവികൾ അന്വേഷിച്ചാൽ വ്യാജ കാർഡ് നിർമ്മാതാക്കളെ പിടികൂടാമെന്നും പ്രഫൂൽ കൃഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിജയിക്കുബോൾ അത് അട്ടിമറിയലൂടെയാണെന്ന് പറയുന്ന രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും വ്യാജ കാർഡ് നിർമ്മാണത്തിനെതിരെ ഒരക്ഷരവും മിണ്ടുന്നില്ല. എൽ.ഡി.എഫിൻ്റെ നവകേരള സദസ് യാത്ര തിരുവനന്തപുരത്തെത്തുബോൾ ഈ കേസ് തേച്ചുമാച്ചു കളയാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. യൂവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ. അജേഷ്, ജില്ലാ പ്രസിഡൻ്റ് ആർ. സജിത്ത്, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ആർ.എസ്. രാജീവ്, വി.പി. ശിവശങ്കർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

Latest Articles